സ്വന്തം വീട്ടില്‍ നിരീക്ഷണത്തിലാണ് സംവിധായകനിപ്പോള്‍

Last Updated :20 January 2024, 8:28 am IST

News Now

തെലുങ്ക് സംവിധായകന്‍ തേജയ്ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. രോഗലക്ഷണങ്ങള്‍ കണ്ടതിനെത്തുടര്‍ന്ന് പരിശോധിച്ചപ്പോഴാണ് വൈറസ് ബാധ കണ്ടെത്തിയത്. സുരക്ഷാ മുന്‍കരുതലുകളോടെ സ്വന്തം വീട്ടില്‍ നിരീക്ഷണത്തിലാണ് സംവിധായകനിപ്പോള്‍.

നുവ്വു നേനു, ചിത്രം, നിജം എന്നീ ഹിറ്റ് സിനിമകള്‍ ഒരുക്കിയിട്ടുള്ള തേജ പുതിയ വെബ്‌സീരീസിന്റെ പണിപ്പുരയിലായിരുന്നു. കോവിഡ് സ്ഥിരീകിരിച്ചതിനേത്തുടര്‍ന്ന് താനുമായി ബന്ധപ്പെട്ടിട്ടുള്ളവരോടെല്ലാം പരിശോധനയ്ക്ക് വിധേയരാകണമെന്ന് അദ്ദേഹം അഭ്യര്‍ത്ഥിച്ചു. തേജയുടെ ചില കുടുംബാങ്ങള്‍ക്കും രോഗലക്ഷണങ്ങള്‍ ഉള്ളതായി റിപ്പോര്‍ട്ടുകളുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംവിധായകന്‍ തേജയ്ക്ക് കോവിഡ് 19; നിരീക്ഷണത്തില്‍