സലൂണ്‍ ജീവനക്കാരനെ ആക്രമിച്ചു ; യുവനടന്‍ അറസ്റ്റില്‍

സലൂണ്‍ ജീവനക്കാരനെ ആക്രമിച്ച സംഭവത്തില്‍ യുവനടന്‍ അറസ്റ്റില്‍.

Last Updated :20 January 2024, 8:01 am IST

മുംബൈ : സലൂണ്‍ ജീവനക്കാരനെ ആക്രമിച്ച സംഭവത്തില്‍ യുവനടന്‍ അറസ്റ്റില്‍. ടെലിവിഷന്‍ നടന്‍ അഭിമന്യു ചൗധരിയാണ് അറസ്റ്റിലായത്. മുംബൈ ലോഖണ്ഡ് വാലയിലെ സലൂണിലെ ജീവനക്കാരനെ ആക്രമിച്ച കേസിലാണ് നടനും സുഹൃത്തും പിടിയിലായത്. 

മെയ് 16 നായിരുന്നു കേസിന് ആസ്പദമായ സംഭവം. നടന്‍ അഭിമന്യുവിന്റെ വനിതാ സുഹൃത്തിനോട് മസ്സാജിങ്ങിനിടെ ജീവനക്കാരന്‍ മോശമായി പെരുമാറി എന്ന് നടനോട് പരാതിപ്പെട്ടിരുന്നു. ഇത് ചോദിക്കാനെത്തിയ നടനും സുഹൃത്തും ജീവനക്കാരനെ മര്‍ദിക്കുകയും, കത്തി ഉപയോഗിച്ച് ആക്രമിക്കുകയുമായിരുന്നു. 

സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച പൊലീസ് നടന് അക്രമണത്തില്‍ പങ്കുണ്ടെന്ന് ഉറപ്പിച്ചു. അക്രമത്തില്‍ സലൂണിലെ വനിതാ ജീവനക്കാരിക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now

സലൂണ്‍ ജീവനക്കാരനെ ആക്രമിച്ചു ; യുവനടന്‍ അറസ്റ്റില്‍