സാരിയിൽ തിളങ്ങി ​ഗപ്പി സുന്ദരി; വൈറലായി ചിത്രങ്ങൾ

സാരിയുടുത്ത് അതീവ സുന്ദരിയായി നിൽക്കുന്ന നന്ദനയാണ് ചിത്രങ്ങളിൽ

Last Updated :20 January 2024, 8:24 am IST
Edited by :migrator

ബാലതാരമായെത്തി മലയാളികളുടെ മനസിൽ ഇടംനേടിയ താരമാണ് നന്ദന വർമ. ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഹിറ്റാകുന്നത് നന്ദനയുടെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ്. സാരിയുടുത്ത് അതീവ സുന്ദരിയായി നിൽക്കുന്ന നന്ദനയാണ് ചിത്രങ്ങളിൽ. 

ബ്ലാക്ക് ആന്റ് വൈറ്റ് പ്രിറ്റർ സാരിയും അതിന് ഇണങ്ങുന്ന സ്ലീവ് ലസ് ബ്ലൗസുമാണ് താരത്തിന്റെ വേഷം. അതിനൊപ്പം സിൽവർ നെക്ലസും വലിയ ജിമുക്കി കമ്മലുമാണ് അണിഞ്ഞിരിക്കുന്നത്. എന്തായാലും ആരാധകരുടെ മനസ് കീഴടക്കുകയാണ് ചിത്രങ്ങൾ. സോഷ്യൽ മീഡിയയിൽ ആക്റ്റീവായ താരം നിരവധി ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ആരാധകരുമായി പങ്കുവെക്കുന്നത്. 

ബാലതാരമായി സിനിമയിൽ എത്തിയ നന്ദന ശ്രദ്ധേയമായ ഒരുപാട് വേഷങ്ങൾ കൈകാര്യം ചെയ്തിട്ടുണ്ട്. ​ഗപ്പി സിനിമയിലെ ആമിനയായിരുന്നു താരത്തെ കൂടുതൽ പ്രശസ്തിയിൽ എത്തിച്ചത്. അടുത്തിടെ ഇറങ്ങിയ സൂപ്പർഹിറ്റ് ചിത്രമായ അഞ്ചാം പാതിരയിലും താരം ഒരു പ്രധാന വേഷത്തിൽ എത്തിയിരുന്നു. സൺഡേ ഹോളിഡേ, ആകാശമിഠായി എന്നിവയാണ് മറ്റുസിനിമകൾ.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now

സാരിയിൽ തിളങ്ങി ​ഗപ്പി സുന്ദരി; വൈറലായി ചിത്രങ്ങൾ