സുശാന്ത് സാറയെ അണ്‍ഫോളോ ചെയ്‌തോ? കാരണമന്വേഷിച്ച് ആരാധകര്‍

രോഹിത് ഷെട്ടി സംവിധാനം ചെയ്ത സിമ്പ എന്ന ചിത്രത്തിലാണ് സാറ പിന്നീട് അഭിനയിച്ചത്.

Last Updated :20 January 2024, 7:57 am IST

നടി സാറാ അലി ഖാനെ ഇന്‍സ്റ്റഗ്രാമില്‍ അണ്‍ഫോളോ ചെയ്ത് നടന്‍ സുശാന്ത് രജപുത്. കേദര്‍നാഥ് എന്ന ചിത്രത്തില്‍ ഒന്നിച്ച് അഭിനയിച്ചതിന് പിന്നാലെ ഇവര്‍ തമ്മില്‍ പ്രണയത്തിലാണെന്ന് വാര്‍ത്തകളുണ്ടായിരുന്നു. സാറയുടെ ആദ്യ ചിത്രം കൂടിയായിരുന്നു കേദര്‍നാഥ്. നടന്‍ സെയ്ഫ് അലി ഖാന്റെയും നടി അമൃത സിംഗിന്റെയും മകളാണ് സാറാ അലി ഖാന്‍. 

രോഹിത് ഷെട്ടി സംവിധാനം ചെയ്ത സിമ്പ എന്ന ചിത്രത്തിലാണ് സാറ പിന്നീട് അഭിനയിച്ചത്. രണ്‍വീര്‍ സിംഗ് ആയിരുന്നു ചിത്രത്തിലെ നായകന്‍. സിമ്പ പുറത്തിറങ്ങിയതിന് ശേഷം സാറയും സുശാന്തും തമ്മില്‍ അകല്‍ച്ചയിലാണെന്ന് വാര്‍ത്തകര്‍ പുറത്ത് വന്നിരുന്നു.

കാര്‍ത്തിക് ആര്യനെ നായകനാക്കി ഇംത്യാസ് അലി സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് സാറയിപ്പോള്‍ അഭിനയിച്ചു കൊണ്ടിരിക്കുന്നത്. കാര്‍ത്തിക് ആര്യനുമായി സാറയ്ക്കുള്ള അടുപ്പമാണ് സുശാന്തിനെ അണ്‍ഫോളോ ചെയ്യാന്‍ പ്രേരിപ്പിച്ചതെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ട്. സാറയും കാര്‍ത്തിക് ആര്യനും തമ്മില്‍ പ്രണയത്തിലാണെന്നാണ് പുതിയ ഗോസിപ്പുകള്‍. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now

സുശാന്ത് സാറയെ അണ്‍ഫോളോ ചെയ്‌തോ? കാരണമന്വേഷിച്ച് ആരാധകര്‍