'സ്നേഹം എന്തെന്ന് ഞാൻ അറിഞ്ഞത് നീ വന്നതിന് ശേഷം, ഐ ലവ് യു അയാൻ'

മകൻ കേക്ക് മുറിക്കുന്നതിന്റെ ചിത്രവും സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്

Last Updated :20 January 2024, 8:21 am IST

തെന്നിന്ത്യയിലെ സ്റ്റൈലിഷ് താരമാണ് അല്ലു അർജുൻ. തന്റെ റൊമാന്റിക് സിനിമകളിലൂടെ പ്രണയത്തിന് പല ഡെഫിനിഷൻസും താരം അരാധകർക്ക് നൽകിയിട്ടുണ്ട്. എന്നാൽ തന്റെ ജീവിതത്തിൽ സ്നേഹം എന്തെന്ന് അറിഞ്ഞത് മകൻ അയൻ ജീവിതത്തിലേക്ക് വന്നതോടെയാണ് എന്നാണ് താരം പറയുന്നത്. മകന്റെ പിറന്നാൾ ദിനത്തിൽ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പിലാണ് ഇത് വ്യക്തമാക്കിയത്. 

'എന്താണ് സ്‌നേഹമെന്ന് ഞാന്‍ എന്റെ ജീവിതത്തിലുടനീളം ചിന്തിക്കാറുണ്ടായിരുന്നു. ഭൂതകാലത്ത് പല സമയത്തും ആ വികാരം എനിക്ക് കരുത്തോടെ അനുഭവപ്പെട്ടിട്ടുണ്ട്, പക്ഷേ അതെല്ലാം സ്‌നേഹമാണോ എന്നെനിക്ക് ഉറപ്പില്ലായിരുന്നു. പക്ഷേ നീയെന്റെ ജീവിതത്തില്‍ വന്നതിന് ശേഷം ഇന്നെനിക്ക് അറിയാം എന്താണ് സ്‌നേഹമെന്ന്.. നീയാണ് സ്‌നേഹം.. ഞാന്‍ നിന്നെ സ്‌നേഹിക്കുന്നു അയാന്‍ ...എന്റെ കുഞ്ഞിന് ജന്മദിനാശംസകള്‍...'അല്ലു അര്‍ജുന്‍ കുറിച്ചു.

ലോക്ക്ഡൗണിലായതോടെ ചെറിയ രീതിയിലായിരുന്നു പിറന്നാൾ ആഘോഷം. മകൻ കേക്ക് മുറിക്കുന്നതിന്റെ ചിത്രവും സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്. ഇന്നലെയാണ് അയാന് ആറ് വയസ് തികഞ്ഞത്. അല്ലു അർജുനും ഭാര്യ സ്നേഹയ്ക്കും ഒരു മകൾ കൂടിയുണ്ട്. കഴിഞ്ഞ ദിവസമാണ് സിനിമയില്‍ എത്തിയതിന്റെ പതിനേഴാം വാര്‍ഷികം അല്ലു അര്‍ജുന്‍ ആഘോഷിച്ചത്. 2003-ല്‍ പുറത്തിറങ്ങിയ ഗംഗോത്രിയാണ് താരത്തിന്റെ ആദ്യ ചിത്രം. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related topics

News Now

'സ്നേഹം എന്തെന്ന് ഞാൻ അറിഞ്ഞത് നീ വന്നതിന് ശേഷം, ഐ ലവ് യു അയാൻ'