
ഗ്ലാമർ ലുക്കിൽ തിളങ്ങി എസ്തർ; ചിത്രങ്ങളും വിഡിയോയും വൈറൽ
ഗ്ലാമറസ് ലുക്കിൽ അതിസുന്ദരിയായാണ് പുതിയ ചിത്രങ്ങളിൽ എസ്തർ എത്തുന്നത്
ബാലതാരമായി എത്തി മലയാളികളുടെ മനം കവർന്ന താരമാണ് എസ്തർ അനിൽ. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് താരത്തിന്റെ പുതിയ സ്റ്റൈലിഷ് ഫോട്ടോഷൂട്ട് ആണ്. ഗ്ലാമറസ് ലുക്കിൽ അതിസുന്ദരിയായാണ് പുതിയ ചിത്രങ്ങളിൽ എസ്തർ എത്തുന്നത്. സോഷ്യൽ മീഡിയയിലൂടെ താരം ഫോട്ടോഷൂട്ടിന്റെ വിഡിയോ പങ്കുവെച്ചിട്ടുണ്ട്.
രണ്ട് വേഷങ്ങളിലാണ് താരം എത്തുന്നത്. ചുവന്ന ഷോർട്ട് ഫ്രോക്കിൽ അതിസുന്ദരിയാണ് താരം. സീക്വൻസ് വർക്ക് ചെയ്ത വേഷത്തെ കൂടുതൽ മനോഹരമാക്കുന്നത് നെക്ക്ലൈനാണ്. കൂടാതെ ക്രീം കളറിലെ സിംഗിൾ സ്ലീവ് ഡ്രസിലും താരം എത്തുന്നുണ്ട്. എന്തായാലും മികച്ച പ്രതികരണമാണ് ചിത്രങ്ങൾക്ക് ലഭിക്കുന്നത്. ഗ്ലാമറസ് വേഷത്തിൽ അതിസുന്ദരിയാണ് എന്നാണ് കമന്റുകൾ.
നിധിൻ സജീവാണ് ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്. പ്രശസ്ത മേക്കപ്പ് ആർടിസ്റ്റ് ആയ ജോ ആണ് എസ്തറിന്റെ ഈ ഗംഭീര മേക്കോവറിന് പിന്നില്‍. ബാലതാരമായി എത്തിയ എസ്തർ ദൃശ്യം, കോക്ടെയില്‍, വയലിന്, ഡോക്ടര്‍ ലൗ, മല്ലു സിങ്, ഓഗസ്റ്റ് ക്ലബ്, ഒരു നാൾ വരും തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. ഷാജി എൻ.കരുൺ സംവിധാനം ചെയ്ത ഓളിലൂടെ നായികയായി അരങ്ങേറ്റം കുറിച്ചിരുന്നു. സന്തോഷ് ശിവൻ ചിത്രമായ ജാക്ക് ആൻഡ് ജിൽ, ദൃശ്യം 2 എന്നിവയാണ് നടിയുടെ പുതിയ സിനിമകൾ.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
'എന്നെ ഓര്‍മ്മിക്കാനായി... നന്ദിയോടെ'; അധ്യാപക ദിനത്തില്‍ 55 വര്‍ഷം പഴക്കമുള്ള ചിത്രം പങ്കിട്ട് യുഎഇ പ്രസിഡന്റ്

ലൈഫ് പദ്ധതി തുടരും; ലക്ഷ്യം ഭവനരഹിതരില്ലാത്ത കേരളമെന്ന് മുഖ്യമന്ത്രി

ഇത് ലൈംഗികാതിക്രമത്തിന് തുല്യം, മനുഷ്യനായി പരിഗണിക്കമെന്ന് ആവശ്യപ്പെടുന്നത് കൂടുതലാണോ?: ജാന്‍വി കപൂര്‍

'കുറ്റകൃത്യം ചെയ്താൽ തീർന്നുപോകുമെന്ന ഭയം ക്രിമിനലുകളിൽ ഉണ്ടാക്കണം': സുപ്രീം കോടതി



