
പൊതുസ്ഥലത്ത് വെച്ച് കുട്ടിയെ ഉപദ്രവിച്ചു; യുവാവിന് ഒരു ലക്ഷം ദിർഹം പിഴ വിധിച്ച് അബുദാബി കോടതി
നിരവധി ആളുകൾ കൂടി നിൽക്കെയാണ് പ്രതി കുട്ടിയോട് അപമര്യാദയായി പെരുമാറിയത്. ഇത് കുട്ടിയെ കൂടുതല്‍ വിഷമത്തിലാക്കി. കുട്ടിയെ ഇയാൾ അടിക്കുകയും അശ്ലീല ആംഗ്യം കാണിക്കുകയും ചെയ്തതായി കോടതി കണ്ടെത്തി.
അബുദാബി: പൊതുസ്ഥലത്ത് വെച്ച് പ്രായപൂര്‍ത്തിയാവാത്ത കുട്ടിയെ അസഭ്യം പറയുകയും ശാരീരികമായി ഉപദ്രവിക്കുകയും ചെയ്ത യുവാവിന് പിഴ ശിക്ഷ വിധിച്ച് അബുദാബി കോടതി. ഒരു ലക്ഷം ദിര്‍ഹമാണ് പിഴയായി ചുമത്തിയത്. പ്രതിയുടെ ഈ പെരുമാറ്റത്തിലൂടെ കുട്ടിക്ക് മാനസികമായും ശാരീരികമായും ഉണ്ടായ ബുദ്ധിമുട്ടുകൾ കണക്കിലെടുത്താണ് കടുത്ത ശിക്ഷ പ്രതിക്ക് നൽകിയത് എന്നും കോടതി വ്യക്തമാക്കി.
WHAT TO READ NEXT
ആശ്വാസം,റിതിക സുരക്ഷിതയായി തിരിച്ചെത്തി; നന്ദി പറഞ്ഞ് കുടുംബം
നിരവധി ആളുകൾ കൂടി നിൽക്കെയാണ് പ്രതി കുട്ടിയോട് അപമര്യാദയായി പെരുമാറിയത്. ഇത് കുട്ടിയെ കൂടുതല്‍ വിഷമത്തിലാക്കി. കുട്ടിയെ ഇയാൾ അടിക്കുകയും അശ്ലീല ആംഗ്യം കാണിക്കുകയും ചെയ്തതായി കോടതി കണ്ടെത്തി. ഈ സംഭവങ്ങളെല്ലാം കുട്ടിയ്ക്ക് വലിയ ബുദ്ധിമുട്ടുകൾ ഉണ്ടാക്കിയതായും കോടതിയുടെ വിധിയിൽ പറയുന്നു.
WHAT TO READ NEXT
വാക്സിൻ നൽകിയതിൽ പിഴവ്; 350,000 ദിർഹം പിഴ വിധിച്ച് അബുദാബി കോടതി
യു എ ഇ നീതിന്യായവ്യവസ്ഥ കുട്ടികളുടെ അന്തസ്സിനും സുരക്ഷയ്ക്കുമാണ് മുൻഗണന നൽകുന്നത്. തുടർന്നും കുട്ടികൾക്കെതിരായ ആക്രമണങ്ങൾക്കെതിരേ കർശന നിലപാടുകൾ സ്വീകരിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.
കോടതിച്ചെലവുകളും പ്രതിയില്‍നിന്ന് ഈടാക്കി നല്‍കണമെന്ന കുട്ടിയുടെ പിതാവിന്റെ ആവശ്യവും കോടതി അംഗീകരിച്ചു. ഒരു ലക്ഷം ദിര്‍ഹം പിഴയ്ക്ക് പുറമെ കോടതിച്ചെലവുകളും പരാതിയിൽ നിന്ന് ഈടാക്കണമെന്ന് കോടതിയുടെ വിധിയിൽ പറയുന്നു.
News Now
മുഖ്യമന്ത്രിക്കെതിരെ പരാതിയുമായി അടൂര്‍ പ്രകാശ് ഹൈക്കമാന്‍ഡിന് മുന്നില്‍; ഖാര്‍ഗെയുമായി കൂടിക്കാഴ്ച നടത്തി

സിസിടിവി ദൃശ്യങ്ങൾ 18 മാസങ്ങൾ സൂക്ഷിക്കണമെന്നാണ് നിയമം

'ഉത്കണ്ഠയ്ക്കുള്ള മരുന്നുകള്‍ വീണ്ടും കഴിച്ചു തുടങ്ങി, ഏറ്റവും ബുദ്ധിമുട്ടേറിയ ആഴ്ചകള്‍'; കുറിപ്പുമായി അഞ്ജു ജോസഫ്

ഉറക്കം മുതൽ ഹൃദയാരോഗ്യം വരെ; ഗുണങ്ങൾ ഏറെയുള്ള 3 ഹെർബൽ ടീകൾ
Summary
Gulf news: Abu Dhabi Court Orders Man to Pay Dh100000 for Assaulting Child in Public.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
Related News


രാജ്യത്തെ 9% വിദ്യാര്‍ഥികള്‍ ആത്മഹത്യയെക്കുറിച്ച് ചിന്തിക്കുന്നു; സുപ്രീംകോടതി ടാസ്ക് ഫോഴ്സ് സര്‍വ്വേ വിവരങ്ങള്‍ പുറത്ത്

'സുകൃതത്തിലെ മമ്മൂട്ടി കഥാപത്രം ഇന്നും പ്രസക്തം... മരുന്നിന് കൊള്ള വിലയെങ്കിൽ കേന്ദ്രത്തിന് ഇടപെടാം'
