മക്കളുടെ ട്യൂഷന്‍ ഫീസ് കുടിശ്ശിക വരുത്തി; പിതാവിന് 197,680 ദിര്‍ഹം പിഴ ചുമത്തി അബുദാബി കോടതി

ഫീസ് കുടിശ്ശിക നല്‍കാനായി നല്‍കിയ ബാങ്ക് ചെക്ക് പണമാക്കാന്‍ സാധിക്കാത്ത തരത്തില്‍ നല്‍കിയതാണ് തിരിച്ചടിയായത്.

Abu Dhabi court fines father Dh197,680 for failing to pay his children's tuition fees
പ്രതീകാത്മക ചിത്രം
Edited by :Amal Joy
Last Updated :7 സെപ്റ്റംബർ 2026, 9:56 am IST

അബുദാബി: സ്വകാര്യ സ്‌കൂളില്‍ പഠിക്കുന്ന മക്കളുടെ ട്യൂഷന്‍ ഫീസ് കുടിശ്ശിക വരുത്തിയതിന് പിതാവിന്1,97,680 ദിര്‍ഹം പിഴ. കുടിശ്ശിക തീര്‍പ്പാക്കാന്‍ നല്‍കിയ 1,42,800 ദിര്‍ഹത്തിന്റെ ചെക്ക് മടങ്ങിതതോടെയാണ് സ്‌കൂള്‍ അധികൃതര്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ അബുദാബി കൊമേഴ്സ്യല്‍ ഫസ്റ്റ് ഇന്‍സ്റ്റന്‍സ് കോടതി ഉത്തരവിട്ടത്.

കുട്ടികളുടെ പിതാവിനൊപ്പം ചെക്ക് ഉടമയായ സ്ത്രീയും പിതാവിനോടൊപ്പം തുക അടയ്ക്കാന്‍ കൂട്ടായി ബാധ്യസ്ഥരാണെന്ന് കോടതി വിധിച്ചു. കൂടാതെ, സ്‌കൂളിന് ഉണ്ടായ നഷ്ടത്തിന് നഷ്ടപരിഹാരമായി 3,000 ദിര്‍ഹവും കോടതിച്ചെലവുകളും നല്‍കാനും ഉത്തരവിലുണ്ട്.

മക്കളെ സ്‌കൂളില്‍ ചേര്‍ത്ത ശേഷം ഫീസ് അടയ്ക്കാന്‍ തയാറാകാതിരുന്നതിനെ തുടര്‍ന്നാണ് സ്വകാര്യ സ്‌കൂള്‍ മാനേജ്മെന്റ് സിവില്‍ കേസ് ഫയല്‍ ചെയ്തത്. ഫീസ് കുടിശ്ശിക നല്‍കാനായി നല്‍കിയ ബാങ്ക് ചെക്ക് പണമാക്കാന്‍ സാധിക്കാത്ത തരത്തില്‍ നല്‍കിയതാണ് തിരിച്ചടിയായത്. തനിക്ക് തര്‍ക്കവുമായി ബന്ധമില്ലെന്ന സ്ത്രീയുടെ വാദം തള്ളിയ കോടതി, അവരുടെ അക്കൗണ്ടില്‍ നിന്നാണ് സ്‌കൂളിന്റെ പേരില്‍ ചെക്ക് നല്‍കിയതെന്നും ഇത് അടച്ചുതീര്‍ത്തതായി തെളിവില്ലെന്നും വ്യക്തമാക്കി.

News Now

Summary

Abu Dhabi court fines father Dh197,680 for failing to pay his children's tuition fees

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates