മനുഷ്യര്‍ വേണ്ട! മൃഗങ്ങള്‍ക്ക് ഭക്ഷണം നല്‍കാന്‍ എഐ; സ്മാര്‍ട് വൈല്‍ഡ്ലൈഫ് ഫീഡറുമായി യുഎഇ

AI to feed animals; UAE introduces smart wildlife feeder.
mart wildlife feeder.
Edited by :Amal Joy
Last Updated :21 സെപ്റ്റംബർ 2026, 5:53 pm IST

ദുബൈ: മൃഗങ്ങള്‍ക്ക് ആവശ്യാനുസരണം ഭക്ഷണം എത്തിക്കാന്‍ സ്മാര്‍ട് വൈല്‍ഡ്ലൈഫ് ഫീഡറുമായി യുഎഇ. എഐ കാമറ ഉപയോഗിച്ച് മൃഗങ്ങളെ തിരിച്ചറിയുകയും അവയുടെ എണ്ണവും ഭക്ഷണവും ഉപഭോഗവും നിരീക്ഷിക്കുകയും ചെയ്യും. ദുബൈ ആസ്ഥാനമായ ഡബ് ദേവ് ടെക്‌നോളജി വികസിപ്പിച്ച 'മഗ്‌സലാന്‍ സ്മാര്‍ട് ഫീഡര്‍' ആണ് ഇത് വികസിപ്പിച്ചെടുത്തത്.

എഐ,കംപ്യൂട്ടര്‍ വിഷന്‍, ഐഒടി, സൗരോര്‍ജം എന്നിവ സംയോജിപ്പിച്ച സംവിധാനമാണിത്. കൂടാതെ, തത്സമയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ തീറ്റയുടെ അളവ് സ്വയം ക്രമീകരിക്കുകയും ചെയ്യുന്നു. മൃഗങ്ങള്‍ ഫീഡറിനരികിലെത്തുമ്പോള്‍ പകലും രാത്രിയും പ്രവര്‍ത്തിക്കുന്ന കാമറകള്‍ അവയുടെ ഇനം, എണ്ണം, എത്തുന്ന സമയം എന്നിവ തിരിച്ചറിയും. ഭക്ഷണത്തിന്റെ ഉപയോഗവും ബാക്കിയാകുന്നതും നിരീക്ഷിച്ചശേഷം ഓരോ പ്രദേശത്തും ആവശ്യമായ അളവില്‍ മാത്രം ഭക്ഷണം സ്വമേധയാ വിതരണം ചെയ്യും.

കാര്യക്ഷമത വര്‍ധിക്കും, മനുഷ്യ ഇടപെടലുകള്‍ കുറയ്ക്കും

ഒരു വര്‍ഷം 1.5 കോടിയിലേറെ ചിത്രങ്ങള്‍ വിശകലനം ചെയ്താണ് അനുയോജ്യമായ ഭക്ഷണം വിവിധ സ്ഥലങ്ങളില്‍ എത്തിക്കുന്നത്. ഗസല്‍, അറേബ്യന്‍ ഒറിക്‌സ്, വിവിധ ആന്റലോപ്പുകള്‍, പക്ഷികള്‍ തുടങ്ങിയവയെ തിരിച്ചറിയുന്നതില്‍ 80 മുതല്‍ 97 ശതമാനം വരെ കൃത്യത ഫീല്‍ഡ് പരീക്ഷണങ്ങളില്‍ ലഭിച്ചു. ഒരു വര്‍ഷത്തിനിടെ 50 ടണ്ണിലധികം ഭക്ഷണം വിതരണം ചെയ്തതായും മൂന്നു രാജ്യങ്ങളില്‍ സാങ്കേതികവിദ്യ വിന്യസിച്ചതായും കമ്പനി അറിയിച്ചു.

ദുബൈയിലെ അല്‍ മര്‍മൂം ഡെസേര്‍ട്ട് കണ്‍സര്‍വേഷന്‍ റിസര്‍വില്‍ ഈ സാങ്കേതികവിദ്യ ഇതിനകം നടപ്പിലാക്കിയിട്ടുണ്ട്. പക്ഷികള്‍ക്ക് തീറ്റ നല്‍കുന്നതിനായുള്ള ഒരു പതിപ്പും കമ്പനി വികസിപ്പിച്ചിട്ടുണ്ട്; അതേസമയം, അറേബ്യന്‍ ഓറിക്‌സ്, ആന്റിലോപ്പുകള്‍, മുയലുകള്‍ തുടങ്ങിയ മറ്റ് വന്യജീവികളെ തിരിച്ചറിയാനും ഇതിലെ കമ്പ്യൂട്ടര്‍ വിഷന്‍ സാങ്കേതികവിദ്യയ്ക്ക് സാധിക്കും.

വന്യജീവികള്‍, തീറ്റ, പരിസ്ഥിതി എന്നിവയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ഒരൊറ്റ പ്ലാറ്റ്ഫോമില്‍ സംയോജിപ്പിക്കുന്നതിലൂടെ, വിഭവങ്ങളുടെ കാര്യക്ഷമത വര്‍ദ്ധിപ്പിക്കാനും അനാവശ്യമായ മനുഷ്യ ഇടപെടലുകള്‍ കുറച്ചുകൊണ്ട് വന്യജീവി ആവാസവ്യവസ്ഥയുടെ സുസ്ഥിരമായ പരിപാലനത്തെ പിന്തുണയ്ക്കാനും ഈ സംവിധാനം ലക്ഷ്യമിടുന്നു.

News Now

Summary

AI to feed animals; UAE introduces smart wildlife feeder.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates