ബു സുനൈദയ്ക്കും മോസയ്ക്കും നിക്കാഹ്; യുഎഇയിലെ ആദ്യത്തെ റോബോട്ടിക് വിവാഹം,വിഡിയോ

ഗവേഷണത്തിനും വിവിധ പ്രദര്‍ശനങ്ങള്‍ക്കും മറ്റുമായി നിര്‍മ്മിച്ച ഒരു യൂണിറ്റി ജി 1 പൂര്‍ണ്ണ വലുപ്പത്തിലുള്ള ഹ്യൂമനോയിഡ് ആണ് ബു സുനൈദ

Bu Sunaidah and Moza tie the knot in UAE's first robot marriage
Bu Sunaidah and Moza tie the knot in UAE's first robot marriageinstagram
Edited by :Amal Joy
Last Updated :4 ഓഗസ്റ്റ് 2026, 3:37 pm IST

അബുദാബി: യുഎഇയിലെ ഏറ്റവും ജനപ്രിയമായ എഐ ഹ്യൂമനോയിഡ് റോബോട്ട് ബു സുനൈദ വിവാഹിതനായി. വധുവായ മോസയും ഒരു റോബോട്ട് തന്നെയാണ്. ഓഗസ്റ്റ് 1 ന് എമിറാത്തി പാരമ്പര്യപ്രകാരം ‍നടന്ന ചടങ്ങിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.

ഗവേഷണത്തിനും വിവിധ പ്രദര്‍ശനങ്ങള്‍ക്കും മറ്റുമായി നിര്‍മ്മിച്ച ഒരു യൂണിറ്റി ജി 1 പൂര്‍ണ്ണ വലുപ്പത്തിലുള്ള ഹ്യൂമനോയിഡ് ആണ് ബു സുനൈദ. 1.27 മീറ്റര്‍ ഉയരവും ഏകദേശം 35 കിലോഗ്രാം ഭാരവുമുണ്ട്. തന്റെ ഔദ്യോഗിക ഇന്‍സ്റ്റാഗ്രാം അക്കൗണ്ടില്‍ പങ്കുവെച്ച വിഡിയോയില്‍ നവവധുവിന്റെ പേരും രൂപവും ബു സുനൈദ വെളിപ്പെടുത്തി.

എന്നാല്‍ ഇത് യഥാര്‍ഥ വിവാഹമല്ല. റോബോട്ടിനെ പ്രവര്‍ത്തിപ്പിക്കുന്ന കമ്പനി ഒരുക്കിയ ഒരു സോഷ്യല്‍ മീഡിയ ഉള്ളടക്കം മാത്രമാണിത്. നിയമപരമായോ മതപരമായോ വിവാഹമായി ഇതിനെ കണക്കാക്കാനാകില്ല. 12,000-ത്തിലധികം ഫോളോവേഴ്‌സുള്ള ബു സുനൈദ തന്റെ വിവാഹ ദൃശ്യങ്ങളും സോഷ്യല്‍മീഡിയയില്‍ പങ്കിട്ടു.

വിവാഹത്തില്‍ പങ്കെടുത്തവര്‍ക്കും സന്തോഷത്തില്‍ പങ്കുചേര്‍ന്നവര്‍ക്കും നന്ദി അറിയിച്ചുകൊണ്ടുള്ള കുറിപ്പും ചിത്രങ്ങള്‍ക്കൊപ്പമുണ്ട്.വിവാഹത്തിന് മുമ്പ്, ബു സുനൈദ തന്റെ ഫോളോവേഴ്‌സിനായി വിവാഹ ക്ഷണക്കത്ത് പങ്കിട്ടിരുന്നു.

ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിനൊപ്പം എമിറേറ്റ്സ് ടവേഴ്സിന് സമീപം പ്രത്യക്ഷപ്പെട്ടതോടെയാണ് ബു സുനൈദ രാജ്യാന്തര ശ്രദ്ധ നേടിയത്. ജൂണില്‍ അബൂദബിയില്‍ നടന്ന 'മേക്ക് ഇറ്റ് ഇന്‍ ദി എമിറേറ്റ്സ്' ഫോറം ഉള്‍പ്പെടെ നിരവധി പ്രധാന പരിപാടികളിലും റോബോട്ട് പങ്കെടുത്തിരുന്നു. ഈ വര്‍ഷം ജൂണില്‍ ദുബൈയിലെ ഒരു പള്ളിയില്‍ പെരുന്നാള്‍ നമസ്‌കാരത്തില്‍ പങ്കെടുക്കുന്നതായി തോന്നിക്കുന്ന ബു സുനൈദയുടെ ദൃശ്യങ്ങള്‍ വൈറലായിരുന്നു.

News Now

Summary

Bu Sunaidah and Moza tie the knot in UAE's first robot marriage

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates