ഗതാഗത ലംഘനങ്ങളില്‍ പിഴ തവണകളായി അടക്കാം; ദുബൈ പൊലീസ് സേവനം, അറിയേണ്ടതെല്ലാം
ദുബൈ: ദുബൈയില്‍ ഇനി ഗതാഗത നിയമലംഘനങ്ങളിലെ പിഴ തവണകളായി അടക്കാം. ഒന്നിലധികം നിയമലംഘനങ്ങള്‍ ഉള്ള ഒരാളെ സംബന്ധിച്ച് പിഴ അടക്കുന്നത് വലിയ സാമ്പത്തിക ഭാരമായി തോന്നിയേക്കാം. ഇത് ഒഴിവാക്കുന്നതിനാണ് വാഹന ഉടമകള്‍ക്ക് പിഴകള്‍ പലിശ ഇല്ലാതെ ഇന്‍സ്റ്റാള്‍മെന്റായി അടച്ചു തീര്‍ക്കാന്‍ സൗകര്യം ഒരുക്കുന്നത്.
വാഹന ഉടമകള്‍ക്ക് ട്രാഫിക് പിഴകള്‍ മാസങ്ങള്‍ എടുത്ത് പലിശ നല്‍കാതെ ഗഡുക്കളായി അടക്കാവുന്ന സേവനമാണ് ദുബൈ പൊലീസ് അവതരിപ്പിച്ചിരിക്കുന്നത്. ഈ സേവനം ആര്‍ക്കെല്ലാം പ്രയോജനപ്പെടുത്താം. എങ്ങനെ അപേക്ഷിക്കണം എന്നിവയെല്ലാം അറിയാം.
WHAT TO READ NEXT
ദുബൈയില്‍ സ്കൂള്‍ പ്രവേശനത്തിന് പുതിയ മാര്‍ഗനിര്‍ദേശം
പദ്ധതിയില്‍ ഉള്‍പ്പെട്ട ബാങ്കുകളുടെ നിബന്ധനകള്‍ക്കും വ്യവസ്ഥകള്‍ക്കും വിധേയമായി, ക്രെഡിറ്റ് കാര്‍ഡ് അല്ലെങ്കില്‍ ഡയറക്ട് ഡെബിറ്റ് ഉപയോഗിച്ച് പ്രതിമാസ ഗഡുക്കള്‍ അടക്കാം. ഇൗ സൗകര്യം നിശ്ചിത തുക മുതലുള്ള ട്രാഫിക് പിഴകള്‍ അടയ്ക്കാനാണ് സാധിക്കുകയുള്ളു. ബാങ്കിന്റെയും അംഗീകരിച്ചിട്ടുള്ള മാനദണ്ഡങ്ങളും അനുസരിച്ച് തുകകള്‍ മൂന്ന്, ആറ് അല്ലെങ്കില്‍ 12 മാസ കാലയളവില്‍ പലിശ രഹിത ഗഡുക്കളായി അടക്കാം. എന്നാല്‍ ഒരു വര്‍ഷത്തിനുള്ളില്‍ എല്ലാ പേയ്മെന്റുകളും പൂര്‍ത്തിയാക്കേണ്ടതുണ്ട്.
ദുബൈയ് പൊലീസിന്റെ ഈ ഇന്‍സ്റ്റാള്‍മെന്റ് സേവനം ഉപയോഗപ്പെടുത്താന്‍ 3,000 ദിര്‍ഹമോ, അധികമോ പിഴ അടക്കാനുള്ള ഉടമകള്‍ക്ക് മാത്രമേ കഴിയൂ. ഈ പരിധിക്ക് താഴെയുള്ള പിഴയുള്ള വാഹന ഉടമകള്‍ പൊലീസിന്റെ ലഭ്യമായ സ്റ്റാന്‍ഡേര്‍ഡ് പേയ്മെന്റ് രീതികളിലൂടെ തുക അടക്കണം.
News Now
'ഇത്തിരി പോന്ന എന്റെ പിറകെ ആട്ടിന്‍ കുട്ടിയെപ്പോലെ അവന് നടന്നു; ആ വീട്ടുകാര്‍ എങ്ങനെ സഹിക്കും'; പല്ലാട്ട് ബ്രഹ്മദത്തനെ ഓര്‍ത്ത് മീനാക്ഷി

'എന്നെ ഓര്‍മ്മിക്കാനായി... നന്ദിയോടെ'; അധ്യാപക ദിനത്തില്‍ 55 വര്‍ഷം പഴക്കമുള്ള ചിത്രം പങ്കിട്ട് യുഎഇ പ്രസിഡന്റ്

ലൈഫ് പദ്ധതി തുടരും; ലക്ഷ്യം ഭവനരഹിതരില്ലാത്ത കേരളമെന്ന് മുഖ്യമന്ത്രി

ഇത് ലൈംഗികാതിക്രമത്തിന് തുല്യം, മനുഷ്യനായി പരിഗണിക്കമെന്ന് ആവശ്യപ്പെടുന്നത് കൂടുതലാണോ?: ജാന്‍വി കപൂര്‍

Summary
Traffic fines can be paid in installments; Dubai Police service, everything you need to know
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates



