
ദുബൈ: അന്താരാഷ്ട്ര വിമാന സര്‍വീസുകളില്‍ സീറ്റ് ശേഷിയില്‍ ഒന്നാമതെത്തി ദുബൈ അന്താരാഷ്ട്ര വിമാനത്താവളം. പ്രമുഖ അന്താരാഷ്ട്ര വ്യോമയാന ഡാറ്റാ ഏജന്‍സിയായ 'ഒഎജി'യുടെ ഒക്ടോബറിലെ കണക്കുകള്‍ പ്രകാരമാണിത്. ഇരുവശങ്ങളിലേക്കുമായി 92 ലക്ഷം സീറ്റുകളാണ് ഈ മാസം ദുബൈയില്‍ ക്രമീകരിച്ചിരിക്കുന്നത്. രണ്ടാം സ്ഥാനത്തുള്ള ലണ്ടന്‍ ഹിത്രൂ വിമാനത്താവളത്തേക്കാള്‍ (41.2 ലക്ഷം) 450,000 സീറ്റുകളുടെ കൂടുതല്‍ ശേഷിയോടെയാണ് ദുബൈ വിമാനത്താവളം നേട്ടം കൈവരിച്ചത്.
സെപ്റ്റംബറില്‍ 43.4 ലക്ഷം അന്താരാഷ്ട്ര സീറ്റുകള്‍ (പുറപ്പെടുന്നവ) രേഖപ്പെടുത്തിയ സ്ഥാനത്ത് നിന്ന് ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ ശേഷി 5.3 ശതമാനം വര്‍ധിച്ചു. 39.4 ലക്ഷം സീറ്റുകളുമായി സിയോള്‍ ഇഞ്ചിയോണ്‍ അന്താരാഷ്ട്ര വിമാനത്താവളം മൂന്നാം സ്ഥാനത്തെത്തി. ആംസ്റ്റര്‍ഡാം ഷിഫോള്‍ (37.2 ലക്ഷം), സിംഗപ്പൂര്‍ ചാങ്ങി (36.8 ലക്ഷം) എന്നിവയാണ് പട്ടികയിലെ മറ്റുള്ളവര്‍.
എമിറേറ്റ്സ്, ഫ്ലൈദുബായ് എന്നീ വിമാനക്കമ്പനികളുടെ സര്‍വീസുകളും മറ്റ് അന്താരാഷ്ട്ര വിമാനക്കമ്പനികളുടെ സര്‍വീസ് വര്‍ധനവുമാണ് ദുബൈയുടെ ഈ മികച്ച നേട്ടത്തിന് പിന്നില്‍. 2025-ല്‍ 9.52 കോടി യാത്രക്കാരെ സ്വീകരിച്ച് ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന വളര്‍ച്ച നേടിയ ദുബൈ അന്താരാഷ്ട്ര യാത്രാ സര്‍വീസുകളില്‍ തുടര്‍ച്ചയായ 12-ാം വര്‍ഷവും ഒന്നാം സ്ഥാനം നിലനിര്‍ത്തിയിരുന്നു.
2026-ന്റെ ആദ്യ പകുതിയില്‍ 3.15 കോടി യാത്രക്കാരുമായി ദുബൈ വിമാനത്താവളം വഴി കടന്നുപോയിരുന്നു. രണ്ടാം പാദത്തില്‍ യാത്രക്കാരുടെ എണ്ണത്തില്‍ ക്രമാനുഗതമായ വര്‍ധനവാണ് രേഖപ്പെടുത്തിയത്. ഏപ്രിലില്‍ 35 ലക്ഷമായിരുന്ന യാത്രക്കാരുടെ എണ്ണം. മെയ് മാസത്തില്‍ 45 ലക്ഷമായും ജൂണില്‍ 50 ലക്ഷമായും വര്‍ധിച്ചു.
News Now
കരീബിയന്‍ 'ഹോപ്' തൂക്കിയത് 45 പന്തിൽ 102! 'റെക്കോർഡ്' ചേസിങ് 'വിൻ'ഡീസ്!!!

സ്വകാര്യ ബസ് ഫുട്പാത്തിലേക്ക് പാഞ്ഞുകയറി അപകടം; 5 പേര് ബസിനടിയില്‍പ്പെട്ടു, രണ്ടു പേരുടെ നില ഗുരുതരം

ആസൂത്രണ ബോര്‍ഡ് പരീക്ഷാ വിവാദം: പുനര്‍ മൂല്യനിര്‍ണയത്തില്‍ പരാതിക്കാരന് 1-ാം റാങ്ക്, ആദ്യത്തെ ഒന്നാം റാങ്കുകാരന് 5-ാം റാങ്ക്

ബസ് യാത്രക്കിടെ പെൺകുട്ടിയോട് ലൈംഗികാതിക്രമം; സർക്കാർ ജീവനക്കാരന് കഠിന തടവും പിഴയും

Summary
World's best: Dubai Airport takes the top spot with a record-breaking performance in international services
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates






