
എയർ ടാക്സി പരീക്ഷണം വിജയം; അടുത്ത വർഷം ദുബൈയിൽ സർവീസ് തുടങ്ങും
ദുബൈ കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം എക്സ് അക്കൗണ്ടിലൂടെ ഇതിന്റെ ചിത്രങ്ങളും പങ്കുവെച്ചു.
ദുബൈ: പൈലറ്റുള്ള എയർ ടാക്സി സർവീസുകൾ അടുത്ത വർഷം ദുബൈയിൽ ആരംഭിക്കാനിരിക്കെ വിമാനത്തിന്റെ പരീക്ഷണ പറക്കൽ വിജയകരമായി പൂർത്തിയാക്കി. മർഗാമിൽനിന്ന് പറന്നുയർന്ന എയർ ടാക്സി ആൽ മക്തൂം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ സുരക്ഷിതമായി ലാൻഡ് ചെയ്തു.
ദുബൈ കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം എക്സ് അക്കൗണ്ടിലൂടെ ഇതിന്റെ ചിത്രങ്ങളും പങ്കുവെച്ചു.
യാത്രക്കാർക്ക് സുരക്ഷിതമായി അതിവേഗം ലക്ഷ്യ സ്ഥാനത്ത് എത്താൻ കഴിയും എന്നതാണ് എയർ ടാക്സിയുടെ പ്രധാന പ്രത്യേകത. പൂർണമായും ഇലക്ട്രിക് സംവിധാനത്തിൽ പ്രവർത്തിക്കുന്നതിനാൽ പരിസ്ഥിതി മലിനീകരണവും ഉണ്ടാകില്ല.
ആറ് പ്രൊപ്പല്ലറുകളും നാല് ബാറ്ററി പാക്കുകളും വിമാനങ്ങളിലുണ്ട്. വിമാനത്തിനു മണിക്കൂറിൽ 160 മുതൽ 320 കിലോമീറ്റർ വരെ വേഗതയിൽ സഞ്ചരിക്കും. പൈലറ്റിനൊപ്പം നാല് യാത്രക്കാർക്ക് സഞ്ചരിക്കാവുന്ന രീതിയിലാണ് വിമാനം നിർമ്മിച്ചിരിക്കുന്നത്.
ജനറൽ സിവിൽ ഏവിയേഷൻ അതോറിറ്റിയും,ദുബൈ സിവിൽ ഏവിയേഷൻ അതോറിറ്റി എന്നിവയുമായി സഹകരിച്ച് ആണ് എയർ ടാക്സിയുടെ പ്രവർത്തനം നിയന്ത്രിക്കുന്നത്.
ജോബി ഏവിയേഷനാണ് പരീക്ഷ പറക്കൽ സംഘടിപ്പിച്ചത്. പരീക്ഷണ പറക്കൽ വിജയകരമായതോടെ അടുത്ത വർഷം മുതൽ എമിറേറ്റിൽ എയർ ടാക്സി സർവിസ് ആരംഭിക്കാൻ ആണ് തീരുമാനം.
News Now
വടകര ഓർക്കാട്ടേരിയിൽ 3നില കെട്ടിടത്തിൽ വൻ തീപിടിത്തം

കോതമംഗലത്ത് കോളജ് ഹോസ്റ്റല്‍ കെട്ടിടത്തിന് മുകളില്‍നിന്ന് ചാടി വിദ്യാര്‍ഥി ജീവനൊടുക്കി

9 സിക്സ് 9 ഫോർ... രോഹിത് 84 പന്തിൽ 123 റൺസ്! വിനു മങ്കാദ് ട്രോഫിയിൽ വിജയത്തുടക്കമിട്ട് കേരളം

പിണറായി വിജയന്റെ പേഴ്സനല്‍ സ്റ്റാഫില്‍ മാറ്റം; പിഎം മനോജ് പ്രസ് സെക്രട്ടറിയായി തിരിച്ചെത്തും

Summary
Gulf news: Dubai Conducts Successful Air Taxi Test Flight; Service to Launch in 2026.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates



