
മണിക്കൂറുകളോളം അനക്കമില്ലാതെ ബസ്സിൽ, കയ്യിലുണ്ടായിരുന്നത് 26,101 രൂപ; നാട്ടിലേക്ക് മടങ്ങിയ പ്രവാസിക്ക് ദാരുണാന്ത്യം
ഒടുവിൽ സംശയം തോന്നിയ ബസ് കണ്ടക്ടർ ഇവരെ വിളിച്ചു നോക്കിയെങ്കിലും അനക്കമുണ്ടായിരുന്നില്ല. തുടർന്ന് ബസ് അടുത്ത സ്റ്റോപ്പിൽ ഒതുക്കിയിട്ട ശേഷം പൊലീസിനെ വിവരമറിയിച്ചു.

കുവൈത്ത് സിറ്റി: കുവൈത്തിലെ തൊഴിൽ കരാർ പൂർത്തിയായ ശേഷം നാട്ടിലേക്ക് മടങ്ങിയ സ്ത്രീക്ക് ദാരുണാന്ത്യം. 42 വയസുകാരിയായ ഫിലിപ്പീൻസ് സ്വദേശി വിൽമ ഔസയാണ് എയർ പോർട്ടിൽ നിന്ന് വീട്ടിലേക്ക് പോകും വഴി ബസിനുള്ളിൽ വെച്ച് മരിച്ചത്. ഹൃദയാഘാതമാണ് മരണകാരണമെന്ന് അധികൃതർ അറിയിച്ചു.
WHAT TO READ NEXT
ഇന്ത്യയിൽ നിന്നുള്ള ഗാർഹിക തൊഴിലാളികളുടെ എണ്ണം കുറയുന്നതായി കുവൈത്ത്
തൊഴിൽ കരാർ അവസാനിച്ചതിനെത്തുടർന്ന് നാട്ടിൽ പോകാനായി ജപ്പാൻ വഴിയുള്ള ഫ്ലൈറ്റ് ടിക്കറ്റ് ആണ് വിൽമ ഔസ ബുക്ക് ചെയ്തത്. തുടർച്ചയായുള്ള യാത്രകൾക്ക് ശേഷം ഒടുവിൽ അവർ ഫിലിപ്പീൻസിൽ എത്തി. എയർ പോർട്ടിൽ നിന്ന് വീട്ടിലേക്ക് സഞ്ചരിക്കാൻ വിൽമ ഒരു ബസ് ടിക്കറ്റ് ബുക്ക് ചെയ്തിരുന്നു. ബസിൽ കയറിയത് മുതൽ ഇവർ ശാരീരിക ബുദ്ധിമുട്ടുകൾ പ്രകടപ്പിച്ചു. ഇടയ്ക്ക് വിൽമ ബസിൽ ഛർദിക്കുകയും തുടർന്ന് ഒരു സൈഡിലേക്ക് കണ്ണടച്ച് ഇരിക്കുകയും ചെയ്തു. ഇവർ ഉറങ്ങുകയാണ് എന്നാണ് സഹ യാത്രക്കാർ കരുതിയത്.
ഒടുവിൽ സംശയം തോന്നിയ ബസ് കണ്ടക്ടർ ഇവരെ വിളിച്ചു നോക്കിയെങ്കിലും അനക്കമുണ്ടായിരുന്നില്ല. തുടർന്ന് ബസ് അടുത്ത സ്റ്റോപ്പിൽ ഒതുക്കിയിട്ട ശേഷം പൊലീസിനെ വിവരമറിയിച്ചു. പൊലീസും ആരോഗ്യ പ്രവർത്തകരും സ്ഥലത്ത് എത്തി പരിശോധന നടത്തി. മണിക്കൂറുകൾക് മുൻപേ സ്ത്രീ മരിച്ചതായി അവർ സ്ഥിരീകരിച്ചു. ഇവരുടെ കയ്യിൽ നിന്ന് 17,000 പെസോ (26,101 രൂപ) കണ്ടെടുത്തായി പൊലീസ് അറിയിച്ചു. നടപടി ക്രമങ്ങൾ പൂർത്തിയായ ശേഷം ഇവരുടെ മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകി.
News Now
Today's Rashi Phalam October 11| വിദേശയാത്രാ തടസ്സങ്ങൾ മാറും, വിവാഹത്തിൽ സന്തോഷ വാർത്ത

കൊച്ചിയില്‍ നിന്ന് ജിദ്ദയിലേക്കുള്ള വിമാനങ്ങള്‍ റദ്ദാക്കി; യാത്രക്കാര്‍ക്ക് മുന്നറിയിപ്പ്

റിയാദില്‍ വീണ്ടും ഹൂതി ആക്രമണം; നിരവധി പേര്‍ക്ക് പരിക്ക്, വിമാനത്താവളം അടച്ചു

10 കൊല്ലം, പല ജില്ലകളിൽ വേഷം മാറി ജീവിതം; പോക്സോ കേസ് പ്രതി പിടിയിൽ

Summary
Gulf news: Filipino worker suffers fatal cardiac arrest on bus while returning home from Kuwait.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates



