
ദുബൈ: സാമൂഹ്യമാധ്യമങ്ങളിലൂടെ അനധികൃത വിസ, റസിഡന്‍സി സേവനങ്ങള്‍ വാഗ്ദാനം ചെയ്ത് പരസ്യം നല്‍കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയുമായി ദുബായ് ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റെസിഡന്‍സി ആന്‍ഡ് ഫോറിനേഴ്സ് അഫയേഴ്സ്. ഔദ്യോഗിക ലൈസന്‍സില്ലാതെ വ്യാജ സേവനങ്ങള്‍ നല്കി പൊതുജനങ്ങളെ ചൂഷണം ചെയ്യുന്ന നീക്കങ്ങള്‍ തടയുമെന്നും അധികൃതര്‍ അറിയിച്ചു.
ഇന്‍വെസ്റ്റിഗേഷന്‍ ആന്‍ഡ് ഫോളോ-അപ്പ് ഡിപ്പാര്‍ട്ട്മെന്റിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനകളിലാണ് സാമൂഹിക മാധ്യമങ്ങളിലൂടെ വിസാ, റെസിഡന്‍സി നടപടിക്രമങ്ങളുമായി ബന്ധപ്പെട്ട ചൂഷണങ്ങള്‍ കണ്ടെത്തിയത്. സോഷ്യല്‍ മീഡിയ വഴി ഇത്തരം വ്യാജ വിസ പരസ്യങ്ങള്‍ പ്രചരിപ്പിക്കുന്ന സംഘങ്ങളെ കണ്ടെത്തി. അനധികൃത കേന്ദ്രങ്ങള്‍ വഴി വിസ നടപടികള്‍ക്ക് ശ്രമിക്കുന്നത് വലിയ സാമ്പത്തിക നഷ്ടങ്ങള്‍ക്കും നിയമക്കുരുക്കുകള്‍ക്കും കാരണമാകുമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്കി. വ്യക്തിഗത വിവരങ്ങളോ പണമോ കൈമാറുന്നതിന് മുന്‍പ് വിസ സേവനങ്ങള്‍ നല്കുന്ന സ്ഥാപനങ്ങള്‍ അംഗീകൃതമാണോ എന്ന് ഉറപ്പുവരുത്തണമെന്ന് അധികൃതര്‍ നിര്‍ദ്ദേശിച്ചു.
ഔദ്യോഗിക ചാനലുകള്‍ വഴി മാത്രം ഡിജിറ്റല്‍ സര്‍ക്കാര്‍ സേവനങ്ങള്‍ ലഭ്യമാക്കുക എന്നതാണ് ദുബൈയുടെ ലക്ഷ്യമെന്നും, ഉപഭോക്താക്കളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനാണ് ഈ കര്‍ശന നടപടിയെന്നും ജിഡിആര്‍എഫ്എ ഡയറക്ടര്‍ ജനറല്‍ ലെഫ്റ്റനന്റ് ജനറല്‍ മുഹമ്മദ് അഹമ്മദ് അല്‍ മര്‍റിയും അസിസ്റ്റന്റ് ഡയറക്ടര്‍ ജനറല്‍ മേജര്‍ ജനറല്‍ ഡോ. അലി ബിന്‍ അജിഫ് അല്‍ സാബിയും വ്യക്തമാക്കി.
News Now
സിസിടിവി ദൃശ്യങ്ങൾ 18 മാസങ്ങൾ സൂക്ഷിക്കണമെന്നാണ് നിയമം

'ഉത്കണ്ഠയ്ക്കുള്ള മരുന്നുകള്‍ വീണ്ടും കഴിച്ചു തുടങ്ങി, ഏറ്റവും ബുദ്ധിമുട്ടേറിയ ആഴ്ചകള്‍'; കുറിപ്പുമായി അഞ്ജു ജോസഫ്

ഉറക്കം മുതൽ ഹൃദയാരോഗ്യം വരെ; ഗുണങ്ങൾ ഏറെയുള്ള 3 ഹെർബൽ ടീകൾ
വള്ളി നിറയെ കായ്ക്കും, പടവലം പറിച്ചു മടുക്കും; കൃഷി ചെയ്യുമ്പോള്‍ ഈ 7 കാര്യങ്ങള്‍ ശ്രദ്ധിക്കൂ

Summary
GDRFA Dubai targets illegal visa services advertised online
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates






