
30 മിനിറ്റില്‍ അബുദാബിയിലെത്താം; ഇത്തിഹാദ് റെയിലില്‍ ദുബൈയില്‍ 4 സ്റ്റേഷനുകള്‍

ദുബൈ: ഇത്തിഹാദ് റെയില്‍ ശൃംഖലയുമായി ബന്ധിപ്പിച്ച് ദുബൈയില്‍ 4 റെയില്‍വേ സ്റ്റേഷനുകള്‍ വരുമെന്ന് റോഡ്സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി (ആര്‍ടിഎ) അറിയിച്ചു. ഇതില്‍ 2 സ്റ്റേഷനുകള്‍ അബുദാബിക്കും ദുബൈക്കുമിടയില്‍ പുതുതായി നിര്‍മിക്കുന്ന അതിവേഗ റെയില്‍ (ഹൈസ്പീഡ് റെയില്‍) പദ്ധതിയുടെ ഭാഗമായിരിക്കും.
ഇത്തിഹാദ് റെയില്‍ സര്‍വീസും വരാനിരിക്കുന്ന ദുബൈ-അബുദാബി അതിവേഗ ട്രെയിനും മെട്രോ ശൃംഖലയുമായി ബന്ധിപ്പിക്കുന്ന തരത്തിലാണ് പദ്ധതി. റെയില്‍ വഴി ദുബൈയിലെത്തുന്ന യാത്രക്കാര്‍ക്ക് വിവിധ മെട്രോ ലൈനുകളിലേക്ക് എളുപ്പത്തില്‍ മാറി നഗരത്തിലെ വിവിധ ഭാഗങ്ങളിലേക്ക് യാത്ര തുടരാന്‍ ഇതിലൂടെ സാധിക്കും.
ദുബൈ-അബുദാബി അതിവേഗ ട്രെയിന്‍ സര്‍വീസിന് ദുബൈയില്‍ രണ്ട് സ്റ്റേഷനുകളുണ്ടാകും. അല്‍ മക്തൂം അന്താരാഷ്ട്ര വിമാനത്താവളത്തിലും അല്‍ ജദ്ദാഫിലുമാണ് സ്റ്റേഷനുകള്‍ ഒരുക്കുന്നത്. പൂര്‍ണമായും വൈദ്യുതീകരിച്ച പ്രത്യേക ശൃംഖലയിലൂടെ പ്രവര്‍ത്തിക്കുന്ന അതിവേഗ തീവണ്ടി സര്‍വീസ് ആരംഭിക്കുന്നതോടെ ദുബൈയില്‍ നിന്ന് അബുദാബിയിലേക്കുള്ള യാത്രാസമയം ഏകദേശം 30 മിനിറ്റായി കുറയും. ഖെയില്‍ റോഡിന് സമാന്തരമായാണ് ഈ അതിവേഗ റെയില്‍ പാത കടന്നുപോകുന്നത്.
ഇത്തിഹാദ് റെയിലിന്റെ ഈ രണ്ട് പദ്ധതികളും ദുബൈയിലെ നിലവിലുള്ളതും നിര്‍ദ്ദിഷ്ടവുമായ മെട്രോ ലൈനുകളുമായി ബന്ധിപ്പിക്കും. റെഡ്, ഗ്രീന്‍, ബ്ലൂ ലൈനുകള്‍ക്ക് പുറമേ ഭാവിയില്‍ നിര്‍മിക്കാന്‍ ഉദ്ദേശിക്കുന്ന ഗോള്‍ഡ് ലൈനുമായും പുതിയ സ്റ്റേഷനുകള്‍ വഴി കണക്റ്റിവിറ്റി ഉറപ്പാക്കും.
News Now
'എന്നെ ഓര്‍മ്മിക്കാനായി... നന്ദിയോടെ'; അധ്യാപക ദിനത്തില്‍ 55 വര്‍ഷം പഴക്കമുള്ള ചിത്രം പങ്കിട്ട് യുഎഇ പ്രസിഡന്റ്

ലൈഫ് പദ്ധതി തുടരും; ലക്ഷ്യം ഭവനരഹിതരില്ലാത്ത കേരളമെന്ന് മുഖ്യമന്ത്രി

ഇത് ലൈംഗികാതിക്രമത്തിന് തുല്യം, മനുഷ്യനായി പരിഗണിക്കമെന്ന് ആവശ്യപ്പെടുന്നത് കൂടുതലാണോ?: ജാന്‍വി കപൂര്‍

'കുറ്റകൃത്യം ചെയ്താൽ തീർന്നുപോകുമെന്ന ഭയം ക്രിമിനലുകളിൽ ഉണ്ടാക്കണം': സുപ്രീം കോടതി

Summary
Dubai to have four Etihad Rail stations, including two for high-speed Abu Dhabi link
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related News


ഒറ്റ ക്യുആര്‍ കോഡില്‍ ട്രെയിന്‍, മെട്രോ, ട്രാം, ബസ് സര്‍വീസുകളില്‍ യാത്ര ചെയ്യാം, ഇത്തിഹാദ് റെയില്‍ ദുബൈ സ്റ്റേഷന് തുറന്നു


