
ഒരു കോടി രൂപയുടെ ആരോഗ്യ ഇന്‍ഷുറന്‍സും അപകട ഇന്‍ഷുറന്‍സും; നോര്‍ക്ക കെയര്‍ പ്ലസ് അക്ഷയ സെന്ററുകള്‍ വഴി, അറിയേണ്ടതെല്ലാം

തിരുവനന്തപുരം: പ്രവാസികള്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ നോര്‍ക്ക റൂട്ട്‌സിലൂടെ നടപ്പാക്കുന്ന സമഗ്ര ആരോഗ്യ, അപകട ഇന്‍ഷുറന്‍സ് പദ്ധതിയായ നോര്‍ക്ക കെയര്‍ പ്ലസില്‍ ഇനി അക്ഷയ സെന്ററുകള്‍ വഴിയും അംഗമാകാം. സംസ്ഥാനത്തെ മൂവായിരത്തിലധികം അക്ഷയ കേന്ദ്രങ്ങളില്‍ നോര്‍ക്ക കെയര്‍ പ്ലസ് എന്റോള്‍മെന്റ് സൗകര്യം ലഭ്യമാണ്. ഇതിനായി അക്ഷയ കേന്ദ്രങ്ങളില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. അക്ഷയ കേന്ദ്രങ്ങളിലെ ജീവനക്കാര്‍ക്ക് പരിശീലനവും നല്‍കിയിട്ടുണ്ട്.
ഒരു കോടി രൂപയുടെ വരെ ആരോഗ്യ ഇന്‍ഷുറന്‍സും ഒരു കോടി രൂപ വരെ അപകട ഇന്‍ഷുറന്‍സും ലഭിക്കുന്ന പദ്ധതിയാണ് നോര്‍ക്ക കെയര്‍ പ്ലസ്. പങ്കാളി ,കുട്ടികള്‍ എന്നിവര്‍ക്കൊപ്പം 80 വയസ്സ് വരെയുള്ള മാതാപിതാക്കളെയും ചേര്‍ക്കാം എന്നതാണ് ഈ പദ്ധതിയുടെ സവിശേഷത. നിലവിലുള്ള രോഗങ്ങള്‍ക്കും ക്ലയിം ലഭിക്കും. പൊതുമേഖലാ ഇന്‍ഷുറന്‍സ് കമ്പനിയുമായി ചേര്‍ന്നാണ് ഇത് നടപ്പാക്കുന്നത്.
നോര്‍ക്ക കെയര്‍ പ്ലസ് പദ്ധതി ആദ്യ എന്റോള്‍മെന്റ് സമയത്ത് അംഗങ്ങളാകാന്‍ കഴിയാത്തവര്‍ക്ക് ഒരു അവസരം കൂടി നല്‍കണമെന്ന് പ്രവാസികളില്‍ നിന്നും ആവശ്യം ഉയര്‍ന്നിരുന്നു. സര്‍ക്കാര്‍ ഇക്കാര്യം പരിഗണിച്ചതിന്റെ ഭാഗമായി ഇപ്പോള്‍ രണ്ടാം ഘട്ട എന്റോള്‍മെന്റ് നടക്കുകയാണ്. സെപ്റ്റംബര്‍ 18 വരെ പദ്ധതിയില്‍ ചേരാം. ഓഗസ്റ്റ് 18 നു ആരംഭിച്ച രണ്ടാം ഘട്ട എന്റോള്‍മെന്റില്‍ ഇതുവരെ ഇരുപത്തി മൂവായിരത്തോളം കുടുംബങ്ങള്‍ നോര്‍ക്ക കെയര്‍ പ്ലസില്‍ എന്റോള്‍ ചെയ്തിട്ടുണ്ട്. ഇതുവരെ എന്റോള്‍ ചെയ്ത കുടുംബങ്ങള്‍ അന്‍പത്തി അയ്യായിരമാണ്.
News Now
'ഇത്തിരി പോന്ന എന്റെ പിറകെ ആട്ടിന്‍ കുട്ടിയെപ്പോലെ അവന് നടന്നു; ആ വീട്ടുകാര്‍ എങ്ങനെ സഹിക്കും'; പല്ലാട്ട് ബ്രഹ്മദത്തനെ ഓര്‍ത്ത് മീനാക്ഷി

'എന്നെ ഓര്‍മ്മിക്കാനായി... നന്ദിയോടെ'; അധ്യാപക ദിനത്തില്‍ 55 വര്‍ഷം പഴക്കമുള്ള ചിത്രം പങ്കിട്ട് യുഎഇ പ്രസിഡന്റ്

ലൈഫ് പദ്ധതി തുടരും; ലക്ഷ്യം ഭവനരഹിതരില്ലാത്ത കേരളമെന്ന് മുഖ്യമന്ത്രി

ഇത് ലൈംഗികാതിക്രമത്തിന് തുല്യം, മനുഷ്യനായി പരിഗണിക്കമെന്ന് ആവശ്യപ്പെടുന്നത് കൂടുതലാണോ?: ജാന്‍വി കപൂര്‍

Summary
Health insurance and accident insurance worth Rs. 1 crore; through Norka Care Plus Akshaya Centers
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates




