
News Now
കുവൈത്ത് സിറ്റി: റോഡ് സുരക്ഷ നിയമങ്ങൾ ശക്തമാകുന്നതിന്റെ ഭാഗമായി കർശന നടപടികളുമായി കുവൈത്ത് പൊലീസ്. മറ്റുള്ളവരുടെ ജീവന് ഭീഷണിയാകുന്ന തരത്തിൽ അപകടകരമായ രീതിയിൽ വാഹനം ഓടിച്ച സംഭവത്തിൽ നിരവധി കാറുകൾ പിടിച്ചെടുത്തിരുന്നു. ഈ കാറുകൾ നിയമ നടപടികൾ പൂർത്തിയാക്കിയ ശേഷം കുവൈത്ത് പൊലീസ് നശിപ്പിച്ചു.
വാഹനങ്ങൾ ലോഹ പുനരുപയോഗ പ്ലാന്റിൽ എത്തിച്ച ശേഷം വലിയ ക്രഷർ യൂണിറ്റിൽ ഇട്ടാണ് നശിപ്പിച്ചത്. ഇതിന്റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പൊലീസ് പങ്കു വെച്ചിട്ടുണ്ട്.
റോഡുകളിൽ വാഹനമുപയോഗിച്ച് അപകടകരമായ രീതിയിൽ അഭ്യാസ പ്രകടനം നടത്തുക, അമിതവേഗം എന്നി നിയമലംഘനങ്ങൾ പൊതുജനങ്ങളുടെ ജീവന് ഭീഷണിയാണ്. ഇത് അനുവദിക്കാൻ കഴിയില്ല. അത് കൊണ്ടാണ് കർശന നടപടികൾ സ്വീകരിച്ചതെന്ന് അധികൃതർ പറഞ്ഞു.
Ù٠إطار Ø§ÙØ¬ÙÙØ¯ اÙÙØ³ØªÙرة Ø§ÙØªÙ تبذÙÙØ§ ÙØ²Ø§Ø±Ø© Ø§ÙØ¯Ø§Ø®ÙÙØ© ÙÙØ«Ùة٠ÙÙ ÙØ·Ø§Ø¹ شؤÙ٠اÙÙØ±Ùر ÙØ§ÙعÙÙÙØ§Øª ÙÙØÙØ§Ø¸ عÙÙ Ø§ÙØ£Ø±ÙØ§Ø ÙØªØ¹Ø²Ùز Ø«ÙØ§ÙØ© Ø§ÙØ§Ùضباط عÙÙ Ø§ÙØ·Ø±ÙØ ÙØ§Ùت Ø§ÙØ¥Ø¯Ø§Ø±Ø© Ø§ÙØ¹Ø§ÙØ© ÙÙÙØ±Ùر â Ø¥Ø¯Ø§Ø±Ø© Ø§ÙØ±Ùابة Ø§ÙØ£ÙÙÙØ© â Ø¨Ø§ØªØ®Ø§Ø° إجراءات ÙØ´Ø¯Ø¯Ø© بØÙ عدد Ù٠اÙÙØ±Ùبات Ø§ÙØªÙ Ø¶ÙØ¨Ø·Øª Ø£Ø«ÙØ§Ø¡ ÙÙØ§Ù ÙØ§Ø¦Ø¯ÙÙØ§ Ø¨Ø§Ø±ØªÙØ§Ø¨ ÙØ®Ø§ÙÙØ§Øªâ¦ pic.twitter.com/Q4yTOoGean
— ÙØ²Ø§Ø±Ø© Ø§ÙØ¯Ø§Ø®ÙÙØ© (@Moi_kuw) November 17, 2025
ട്രാഫിക് വകുപ്പും ലോജിസ്റ്റിക്സ് വിഭാഗവും സംയുക്തമായി ആണ് വാഹനങ്ങൾ നശിപ്പിക്കുന്ന നടപടികൾ പൂർത്തിയാക്കിയത്. പിടിച്ചെടുത്ത വാഹനങ്ങളുടെ രജിസ്ട്രേഷൻ നമ്പർ പ്ലേറ്റുകളും ഔദ്യോഗിക രേഖകളിൽ നിന്ന് നീക്കം ചെയ്തു. റോഡ്
ഉപയോഗിക്കുന്നവരുടെ സുരക്ഷ ഉറപ്പാക്കാനും മികച്ച ഗതാഗത മാതൃക സൃഷ്ടിക്കുന്നതിനും കർശന നടപടികൾ തുടർന്നും സ്വീകരിക്കുമെമെന്ന് പൊലീസ് അറിയിച്ചു.
Summary
Gulf news: Kuwait to Crush Vehicles Seized for Reckless Driving.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
Related News


ഹിൻഡൻബർഗ് റിപ്പോർട്ട്: അദാനി ഗ്രൂപ്പിലെ അഞ്ച് കമ്പനികൾക്കെതിരായ നടപടികൾ അവസാനിപ്പിച്ച് സെബി; 1.5 കോടി രൂപ ഒത്തുതീർപ്പ് തുകയായി വാങ്ങി




