ലോകകപ്പിനെത്തുന്ന ഖത്തര്‍ ടീമിന്റെ ബസില്‍ മലയാളി വരച്ച ചിത്രം, ഫിഫയുടെ സമ്മാനം!

ഫിഫ തെരഞ്ഞെടുത്ത 48 വിജയികളില്‍ ഒരാളാണ് ഷസൈന്‍.

Malayali Student Shasin Zaki's Artwork to Feature on 2026 World Cup Qatar Bus
ഷസൈന്‍ സാക്കി
Edited by :Amal Joy
Last Updated :8 ജൂൺ 2026, 11:09 am IST

മസ്‌ക്കത്ത്: ലോകകപ്പ് ഫുട്‌ബോള്‍ മത്സരത്തിനെത്തുന്ന ഖത്തര്‍ ടീമിന്റെ ബസില്‍ മലയാളി വിദ്യാര്‍ഥിയുടെ ചിത്രവും. ഒമാനില്‍ പഠിക്കുന്ന നാലാം ക്ലാസുകാരന്‍ ഷസൈന്‍ സാക്കി വരച്ച ചിത്രമാണ് ഖത്തര്‍ താരങ്ങള്‍ സഞ്ചരിക്കുന്ന ബസില്‍ ഇടംപിടിച്ചത്. ഫിഫയും ഹ്യുണ്ടായിയും ചേര്‍ന്ന് സംഘടിപ്പിച്ച ലോകകപ്പ് അന്താരാഷ്ട്ര ചിത്രരചന മത്സരത്തില്‍ വിജയിയായി തെരഞ്ഞെടുക്കപ്പെട്ടതോടെയാണ് ഷസൈന്‍ സാക്കിയുടെ ചിത്രം ലോകകപ്പ് ബസ്സില്‍ ഇടം നേടുന്നത്. ഫിഫ തെരഞ്ഞെടുത്ത 48 വിജയികളില്‍ ഒരാളാണ് ഷസൈന്‍.

സാക്കിയും കുടുംബവും ലോകകപ്പ് കാണാന്‍ അമേരിക്കയിലേക്ക് പോകാനുള്ള ഒരുക്കത്തിലാണ്.ഈ മാസം 13ന് സാന്‍ഫ്രാന്‍സിസ്‌കോയില്‍ നടക്കുന്ന ഖത്തര്‍-സ്വിറ്റ്സര്‍ലാന്‍ഡ് മത്സരം നേരിട്ട് കാണാനുള്ള ടിക്കറ്റിനൊപ്പം വിമാനയാത്ര, വിസ, താമസസൗകര്യം മറ്റ് അനുബന്ധ ചെലവുകള്‍ എന്നിവയെല്ലാം ഫിഫ സമ്മാനമായി നല്‍കി. ഈ മാസം 11ന് ഷസൈനും പിതാവ് ഷക്കീലും അമേരിക്കയിലേക്ക് യാത്ര തിരിക്കും.

ഒമാനിലെ സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്യുന്ന പാലക്കാട് ഷൊര്‍ണൂര്‍ സ്വദേശി ഷക്കീലിന്റേയും നബീലയുടേയും മകനാണ് ഷസൈന്‍. ഷന്‍സ സുഹ്റയും ഷെസ സുഹ്റയുമാണ് സഹോദരങ്ങള്‍. മലയാളി താരം തഹ്സീന്‍ മുഹമ്മദിന്റെ ഖത്തര്‍ ടീമിലെ ലോകകപ്പ് അരങ്ങേറ്റത്തിന് കാത്തിരിക്കുന്ന മലായാളികള്‍ക്ക് ഇരട്ടിമധുരം സമ്മാനിക്കുകയാണ് ഷസൈന്റെ ചിത്രവും.

News Now

Summary

Malayali Student Shasin Zaki's Artwork to Feature on 2026 World Cup Qatar Bus

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates