
'ഭയം വേണ്ട, രാത്രിയില്‍ ധൈര്യമായി പുറത്തിറങ്ങിക്കോ'; ദുബൈയില്‍ എല്ലാം സേഫാണ്; സര്‍വേ റിപ്പോര്‍ട്ട്
യുഎഇ ആഭ്യന്തര മന്ത്രാലയവും ഫെഡറല്‍ കോംപറ്റിറ്റീവ്നസ് ആന്‍ഡ് സ്റ്റാറ്റിസ്റ്റിക്സ് സെന്ററും സംയുക്തമായി നടത്തിയ സര്‍വേയിലാണ് കണ്ടെത്തല്‍.

ദുബൈ:ദുബൈയില്‍ രാത്രിയില്‍ പുറത്തിറങ്ങുമ്പോള്‍ രണ്ടുതവണ ചിന്തിക്കാറുണ്ടോ? എന്നാല്‍ കണക്കുകള്‍ പറയുന്നത് അങ്ങനെ അല്ല. ദുബൈ നിവാസികളില്‍ ഏകദേശം 99 ശതമാനം പേരും രാത്രിയില്‍ ഒറ്റയ്ക്ക് നടക്കുമ്പോള്‍ സുരക്ഷിതരാണെന്നാണ് പുതിയ സര്‍വേ റിപ്പോര്‍ട്ട് പറയുന്നത്. യുഎഇ ആഭ്യന്തര മന്ത്രാലയവും ഫെഡറല്‍ കോംപറ്റിറ്റീവ്നസ് ആന്‍ഡ് സ്റ്റാറ്റിസ്റ്റിക്സ് സെന്ററും സംയുക്തമായി നടത്തിയ സര്‍വേയിലാണ് കണ്ടെത്തല്‍.
ദുബൈ പൊലീസ് പങ്കുവെച്ച സര്‍വേ പ്രകാരം, സെക്യൂരിറ്റി - ക്വാളിറ്റി ഓഫ് ലൈഫ് ഇന്‍ഡക്സ് വിഭാഗത്തില്‍ 98.2 ശതമാനവും പകല്‍ സമയത്തെ സുരക്ഷിതത്വം 99.9 ശതമാനവുമാണ്. ജനങ്ങള്‍ക്ക് പൊലീസിലുള്ള വിശ്വാസ്യത 96.2 ശതമാനമാണ്.
ദുബൈക്ക് പിന്നാലെ ഷാര്‍ജയിലും നടത്തിയ സര്‍വേയില്‍ സമാനമായ രീതിയിലുള്ള ഫലങ്ങള്‍ രേഖപ്പെടുത്തിയതായി ഷാര്‍ജ പൊലീസ് വ്യക്തമാക്കി. ഡിപ്പാര്‍ട്ട്മെന്റ് ഓഫ് സ്റ്റാറ്റിസ്റ്റിക്സ് ആന്‍ഡ് കമ്മ്യൂണിറ്റി ഡെവലപ്മെന്റ് നടത്തിയ സര്‍വേയിലെ കണക്കുകള്‍ പ്രകാരം 2025-ല്‍ ഷാര്‍ജയിലെ താമസക്കാരില്‍ 99.7 ശതമാനം ആളുകളും സുരക്ഷിതരാണെന്ന് കണ്ടെത്തി.
അതോടൊപ്പം 99 ശതമാനം ആളുകളും പൊലീസില്‍ വിശ്വാസമര്‍പ്പിക്കുന്നതായും സര്‍വേ സൂചിപ്പിക്കുന്നു. ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതില്‍ യു.എ.ഇ അധികൃതര്‍ പുലര്‍ത്തുന്ന മികച്ച കാര്യക്ഷമതയും ജനങ്ങള്‍ക്ക് ഭരണകൂടത്തിലുള്ള ഉയര്‍ന്ന വിശ്വാസ്യതയുമാണ് ഈ സര്‍വേ ഫലങ്ങള്‍ കാണിക്കുന്നത്.
WHAT TO READ NEXT

ജംറത്ത് അല്‍ ഖൈത് സീസണ്: സമൂം ഉഷ്ണക്കാറ്റ്, ഇനി യുഎഇ വെന്തുരുകും
News Now
ഉണക്കമീൻ വിറ്റിരുന്ന സാംസങ് മുതൽ ട്രാക്ടർ വിറ്റിരുന്ന ലാംബോർഗിനി വരെ; വമ്പൻ ബ്രാൻഡുകളുടെ തുടക്കം
മുന്നറിയിപ്പില്‍ വീണ്ടും മാറ്റം; പത്ത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; 50 കിലോമീറ്റര്‍ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യത

'പാലപ്പൂ' ചിത്രീകരണം ആരംഭിച്ചു; സിദ്ധാർത്ഥ് ഭരതനും ബേബി ജീനും സിജു സണ്ണിയും പ്രധാന വേഷങ്ങളിൽ
അജ്ഞാത ആപ്പുകളോ ഫയലുകളോ ഫോണില്‍ ഉപയോഗിക്കരുത്; പണം കാലിയാകും, പൊലീസ് മുന്നറിയിപ്പ്
Summary
Nearly 99% of Dubai residents feel safe walking at night, survey finds
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates





