
യുഎഇയിലെ പ്രവാസികള്‍ക്ക് നേട്ടം; അബുദാബിയിലെ വാടകയില്‍ പുതിയ മാറ്റം
അബുദാബി: വാര്‍ഷിക വാടകത്തുക ഒറ്റത്തവണയായോ ചെക്കുകളായോ നല്‍കുന്ന പരമ്പരാഗത രീതിക്ക് പകരം മാസതവണകളായി അടയ്ക്കാനുള്ള പുതിയ ഡിജിറ്റല്‍ പേയ്‌മെന്റ് സംവിധാനം അബുദാബിയില്‍ ഒരുങ്ങുന്നു. അഡ്വാന്‍സ്ഡ് റിയല്‍ എസ്റ്റേറ്റ് സര്‍വീസസ് (അഡ്രസ്), യുഎഇ ആസ്ഥാനമായുള്ള പ്രോപ്‌ടെക് കമ്പനി 'കീപ്പര്‍' എന്നിവയുമായി സഹകരിച്ചാണ് ഈ പുതിയ സംവിധാനം അവതരിപ്പിക്കുന്നത്.
അബുദാബിയിലെ പ്രമുഖരായ മൂന്ന് പ്രോപര്‍ട്ടി മാനേജ്മെന്റ് കമ്പനികളുമായി ചേര്‍ന്ന് പദ്ധതിയുടെ പരീക്ഷണാടിസ്ഥാനത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ ഇതിനകം ആരംഭിച്ചു. 2026-ന്റെ അവസാന പാദത്തോടെ (ഒക്ടോബര്‍-ഡിസംബര്‍) കൂടുതല്‍ ഉടമകളെയും വാടകക്കാരെയും പദ്ധതിയുടെ ഭാഗമാക്കാന്‍ സാധിക്കുമെന്നാണ് കമ്പനി പ്രതീക്ഷിക്കുന്നത്.
'റെന്റ് നൗ, പേ മന്‍ ത്ലി' (ആര്‍എന്‍പിഎം) എന്ന പേരിലുള്ള ഈ സേവനത്തിലൂടെ വാടകക്കാര്‍ക്ക് ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡുകള്‍ വഴി മാസം തോറും വാടക അടയ്ക്കാം. അതേസമയം, കെട്ടിട ഉടമകള്‍ക്ക് കരാര്‍ പ്രകാരമുള്ള തുക കൃത്യമായി ലഭിക്കുകയും ചെയ്യും. ഇതൊരു വായ്പാ സംവിധാനമല്ലാത്തതിനാല്‍ യുഎഇ സെന്‍ട്രല്‍ ബാങ്കിന്റെ കടബാധ്യതാനിരക്ക് (ഡിബിആര്‍) പരിധിയില്‍ വരില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി. എന്നാല്‍, വാര്‍ഷിക വാടകത്തുകയുടെ 4.75 ശതമാനം മുതല്‍ 12 ശതമാനം വരെ സര്‍വീസ് ചാര്‍ജായി ഈടാക്കും. ഒറിജിനല്‍ പേയ്‌മെന്റ് വ്യവസ്ഥകളും വാടകക്കാരുടെ യോഗ്യതയും അടിസ്ഥാനമാക്കിയായിരിക്കും ഈ നിരക്ക് നിശ്ചയിക്കുക.
News Now
പഞ്ചാബില്‍ ടൂറിസ്റ്റ് ബസ് മറിഞ്ഞ് അപകടം; മലയാളി വിദ്യാര്‍ഥിനിയ്ക്ക് ദാരുണാന്ത്യം

ദീര്‍ഘദൂര യാത്രയ്ക്ക് പോകുകയാണോ?, ട്രാവല്‍ ഇന്‍ഷുറന്‍സ് മറക്കരുത്; പ്രീമിയം തെരഞ്ഞെടുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട ആറു കാര്യങ്ങള്‍

'ഇത്തിരി പോന്ന എന്റെ പിറകെ ആട്ടിന്‍ കുട്ടിയെപ്പോലെ അവന് നടന്നു; ആ വീട്ടുകാര്‍ എങ്ങനെ സഹിക്കും'; പല്ലാട്ട് ബ്രഹ്മദത്തനെ ഓര്‍ത്ത് മീനാക്ഷി

'എന്നെ ഓര്‍മ്മിക്കാനായി... നന്ദിയോടെ'; അധ്യാപക ദിനത്തില്‍ 55 വര്‍ഷം പഴക്കമുള്ള ചിത്രം പങ്കിട്ട് യുഎഇ പ്രസിഡന്റ്

Summary
New digital payment system is being introduced in Abu Dhabi to allow monthly rental payments
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates



