
ഇന്ത്യക്കാരായ പ്രവാസികളുടെ എണ്ണം 506,630ല് നിന്ന് 508,386 ആയി ഉയർന്നു.പക്ഷെ, ആരോഗ്യ മേഖലയിൽ സ്വദേശിവത്കരണം പൂർത്തിയാകുന്നതോടെ ഇന്ത്യക്കാരുടെ എണ്ണത്തിൽ വലിയ കുറവ് ഉണ്ടാകുമെന്നാണ് വിലയിരുത്തൽ.
News Now
ഷമിയെ പരിഗണിച്ചില്ല, ബുംറ ടെസ്റ്റില് മാത്രം! ഇന്ത്യന് ടീമിനെ പ്രഖ്യാപിച്ചു

തുടങ്ങി 'സ്മൃതി യുഗം'! 19 റണ്സിനിടെ വീണത് 4 വിക്കറ്റുകള്, വിറച്ച് ജയിച്ച് ഇന്ത്യ

3 പേര് സ്കൂട്ടറില് പോയതുകൊണ്ട് ഇടിക്കാമോ ? പ്രതികളുടെ ജാമ്യാപേക്ഷയില് വിധി നാളെ

മാനവീയം വീഥിയിലെ പ്രതിഷേധം; മൈക്ക് സെറ്റ് പിടിച്ചെടുക്കാൻ പൊലീസ് ശ്രമിച്ചെന്ന് പരാതി, ബഹളം

മസ്കത്ത്: ദക്ഷിണേഷ്യന് രാജ്യങ്ങളില് നിന്നുള്ള പ്രവാസികള് ഒമാനിൽ കുറയുന്നതായി റിപ്പോർട്ട്. ദേശീയ സ്ഥിതി വിവര കേന്ദ്രം (എന്സിഎസ്ഐ) പുറത്തിറക്കിയ ഏറ്റവും പുതിയ റിപ്പോർട്ടിലാണ് പ്രവാസികളുടെ എണ്ണം കുറഞ്ഞു വരുന്നതായി പറയുന്നത്. അതെ സമയം ഇന്ത്യയിൽ നിന്നുള്ള പ്രവാസികളുടെ എണ്ണത്തിൽ നേരിയ വർധനവ് രേഖപ്പെടുത്തിയിട്ടുണ്ട്.
ബംഗ്ലാദേശ്,പാകിസ്ഥാൻ,ശ്രീലങ്ക,ഇന്ത്യ തുടങ്ങിയ ദക്ഷിണേഷ്യന് രാജ്യങ്ങളിൽ നിന്നുള്ള തൊഴിലാളികളാണ് ഒമാനിൽ ഏറ്റവും കൂടുതലുള്ളത്. പുതിയ റിപ്പോർട്ട് പ്രകാരം ബംഗ്ലാദേശിൽ നിന്നുള്ള തൊഴിലാളികളുടെ എണ്ണത്തിൽ മുൻ വർഷങ്ങളെ അപേക്ഷിച്ചു 2.5 ശതമാനം കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. 2024ല് ബംഗ്ലാദേശ് പ്രവാസികളുടെ എണ്ണം 637,152 ആയിരുന്നു. ഈ വര്ഷം ജൂണില് ഇത് 621,048 ആയി കുറഞ്ഞു. ബംഗ്ലാദേശിൽ നിന്നുള്ളവർക്ക് ഒമാൻ വിസാ നിയന്ത്രണം ഏർപ്പെടുത്തിയതാണ് പ്രവാസികളുടെ എണ്ണം കുറയാൻ കാരണമെന്നാണ് വിലയിരുത്തൽ.
WHAT TO READ NEXT
ഒമാനിൽ എൻജിനീയർമാർക്ക് പ്രൊഫഷണൽ അക്രഡിറ്റേഷൻ നിർബന്ധമാക്കി
ഇന്ത്യക്കാരായ പ്രവാസികളുടെ എണ്ണം 506,630ല് നിന്ന് 508,386 ആയി ഉയർന്നു.പക്ഷെ, ആരോഗ്യ മേഖലയിൽ സ്വദേശിവത്കരണം പൂർത്തിയാകുന്നതോടെ ഇന്ത്യക്കാരുടെ എണ്ണത്തിൽ വലിയ കുറവ് ഉണ്ടാകുമെന്നാണ് വിലയിരുത്തൽ. ശ്രീലങ്കന് തൊഴിലാളികളുടെ എണ്ണം കഴിഞ്ഞ വർഷം 24,156 ആയിരുന്നു. ഈ വര്ഷം അത് 22,440 ആയി കുറഞ്ഞു. പാകിസ്ഥാൻ സ്വദേശികളുടെ എണ്ണം 3,17,296ല് നിന്ന് 3,12,105 ആയി കുറഞ്ഞതായും കണക്കുകൾ പറയുന്നു.
Summary
Oman sees a decline in expatriate workers from South Asian countries
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates



