
പിറകെ നടക്കേണ്ട, കട പൂട്ടിക്കും; മുന്നറിയിപ്പുമായി ഖത്തർ അധികൃതർ
ഇത് പൊതുജനങ്ങള്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്നതായി പരാതി ഉയർന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് മുന്നറിയിപ്പുമായി വാണിജ്യ മന്ത്രാലയം രംഗത്ത് എത്തിയത്.
ദോഹ: കാല്‍നടയാത്രക്കാരെ ശല്യപ്പെടുത്തുന്ന തരത്തിൽ പെരുമാറുന്ന കച്ചവടക്കാര്‍ക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ഖത്തർ. രാജ്യത്ത് നില നിൽക്കുന്ന നിയമങ്ങൾ അനുസരിച്ച് മാത്രമേ കച്ചവടം നടത്താൻ പാടുള്ളൂ. അല്ലാതെ ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന തരത്തിൽ പെരുമാറിയാൽ വ്യാപാര സ്ഥാപനം 15 ദിവസത്തെക്ക് അടച്ചിടേണ്ടി വരുമെന്നും വാണിജ്യ മന്ത്രാലയം മുന്നറിയിപ്പ് നൽകി.
വ്യാപാര സ്ഥാപനങ്ങളിലെ ജീവനക്കാർ കാല്‍നടയാത്രക്കാരെ സമീപിക്കുകയും സാധങ്ങൾ വിൽക്കാൻ ശ്രമം നടത്തുകയും ചെയ്യും. ആളുകളെ തടഞ്ഞു നിർത്തി ബ്രോഷറുകള്‍ വിതരണം ചെയ്യുന്നത് പതിവ് കാഴ്ചയാണ്. എന്നാൽ ഇത് പൊതുജനങ്ങള്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്നതായി പരാതി ഉയർന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് മുന്നറിയിപ്പുമായി വാണിജ്യ മന്ത്രാലയം രംഗത്ത് എത്തിയത്.
WHAT TO READ NEXT
ഡ്രൈവിങ് പരിശീലനത്തിനും ഇനി എ ഐ; ദുബൈ പുതിയ രീതി നടപ്പിലാക്കുന്നു
കാല്‍നടയാത്രക്കാരെ ശല്യപ്പെടുത്തുകയോ പിന്തുടരുകയോ ചെയ്യുന്നത് ആര്‍ട്ടിക്കിള്‍ 18 പ്രകാരം നിയമ ലംഘനമാണെന്ന്. വ്യാപാര സ്ഥാപനങ്ങൾ പൊതുജനങ്ങള്‍ക്ക് ശല്യമാകുന്ന രീതിയില്‍ പ്രവര്‍ത്തിച്ചാൽ കർശന നിയമ നടപടി സ്വീകരിക്കും. 15 ദിവസം വരെ അടച്ചിടേണ്ടി വരുമെന്നും അധികൃതർ വ്യക്തമാക്കി. ഇതിന്റെ ഭാഗമായി സർക്കാർ ബോധവത്ക്കരണ ക്യാമ്പയിനുകളും ആരംഭിച്ചിട്ടുണ്ട്.
News Now
ന്യൂറോ സയന്‍സില്‍ പുതിയ 'വെളിച്ചം'; വൈദ്യശാസ്ത്ര നൊബേല്‍ മൂന്ന് പേര്‍ക്ക്

പുറത്ത് മുള്ളുകൾ, ഉള്ളിൽ ഗുണങ്ങൾ; ഡ്രാഗൺ ഫ്രൂട്ട് കഴിച്ചാൽ ശരീരത്തിന് എന്ത് സംഭവിക്കും?
വന്യജീവി വരാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടന പന്തൽ തകർന്നു വീണു: മൂന്ന് പൊലീസുകാർ ഉൾപ്പെടെ നാല് പേർക്ക് പരിക്ക്
'വിജയ് പറഞ്ഞത് കേട്ട് ഞാന്‍ കരഞ്ഞു, അവന് എന്നെ ഇഷ്ടമല്ലെന്ന് കരുതി'; തുറന്നു പറഞ്ഞ് രശ്മിക മന്ദാന

Summary
Gulf news: Qatar warns strict action against vendors harassing pedestrians.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates

