
കാണാതായ പൂച്ചയെ കണ്ടെത്തി നല്‍കുന്നവര്‍ക്ക് 26 ലക്ഷം രൂപ, വൈറലായി റെക്‌സിന്റെ ചിത്രങ്ങള്‍

ദോഹ: ഒരു പൂച്ചയെ കണ്ടെത്തി കൊടുക്കുന്നവര്‍ക്ക് 1 ലക്ഷം ഖത്തര്‍ റിയാല്‍( ഏകദേശം 26 ലക്ഷം ഇന്ത്യന്‍ രൂപ) പ്രതിഫലം. ഖത്തറില്‍ 13 വയസ്സുള്ള 'റെക്‌സ്' എന്ന വളര്‍ത്തുപൂച്ചയെയാണ് കാണാതായത്. ഇതിനെ കണ്ടെത്തി നല്‍കുന്നവര്‍ക്ക് വന്‍തുക പ്രതിഫലമായി നല്‍കുമെന്നാണ് സാമൂഹ്യമാധ്യമങ്ങളിലൂടെ അറിയിപ്പുകള്‍ പ്രചരിക്കുന്നത്. പ്രാദേശിക സോഷ്യല്‍ മീഡിയ പേജുകളിലൂടെയും ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകളിലൂടെയും റെക്‌സിന്റെ ചിത്രം ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ പ്രചരിക്കുന്നുണ്ട്.
2026 മാര്‍ച്ച് 21നാണ് റെക്‌സിനെ കാണാതായത്. ഖത്തറിലെ അല്‍ റയ്യാന്‍ മേഖലയിലെ മുറൈഖ് നോര്‍ത്ത്, അല്‍ ഫുറൂസിയ സ്ട്രീറ്റ് പരിസരത്തുനിന്നാണ് പൂച്ചയെ കാണാതായതെന്നാണ് വിവരം.
ഓറഞ്ച് നിറത്തിലുള്ള ആണ്‍പൂച്ചയാണ് റെക്‌സ്. മഞ്ഞ നിറത്തിലുള്ള കണ്ണുകളാണ് പ്രധാന തിരിച്ചറിയല്‍ അടയാളം. പ്രായം 12-13 വയസ്സ്. മാര്‍ച്ചില്‍ കാണാതായ റെക്‌സിനെ മാസങ്ങള്‍ പിന്നിട്ടിട്ടും കണ്ടെത്താന്‍ കഴിയാത്ത സാഹചര്യത്തിലാണ് വലിയ പ്രതിഫലം പ്രഖ്യാപിച്ചുള്ള അറിയിപ്പ് വീണ്ടും ശ്രദ്ധ നേടിയത്.
ഒരു വളര്‍ത്തുമൃഗത്തെ കണ്ടെത്താന്‍ 1,00,000 ഖത്തര്‍ റിയാല്‍ പോലുള്ള വലിയ തുക പ്രതിഫലമായി പ്രഖ്യാപിച്ചതാണ് സംഭവത്തെ സോഷ്യല്‍ മീഡിയയില്‍ വേറിട്ട ചര്‍ച്ചയാക്കിയത്. റിപ്പോര്‍ട്ടുകളില്‍ പ്രതിഫലത്തുക വ്യക്തമാക്കിയിട്ടുണ്ടെങ്കിലും ഈ തുക ആരാണ് പ്രഖ്യാപിച്ചതെന്നതും ഉടമ ആരാണെന്നും കണ്ടെത്തിയിട്ടില്ല.
WHAT TO READ NEXT

ദുബൈയില്‍ മലയാളി യുവാവ് കാറില്‍ മരിച്ച നിലയില്‍
News Now
'ഇത്തിരി പോന്ന എന്റെ പിറകെ ആട്ടിന്‍ കുട്ടിയെപ്പോലെ അവന് നടന്നു; ആ വീട്ടുകാര്‍ എങ്ങനെ സഹിക്കും'; പല്ലാട്ട് ബ്രഹ്മദത്തനെ ഓര്‍ത്ത് മീനാക്ഷി

'എന്നെ ഓര്‍മ്മിക്കാനായി... നന്ദിയോടെ'; അധ്യാപക ദിനത്തില്‍ 55 വര്‍ഷം പഴക്കമുള്ള ചിത്രം പങ്കിട്ട് യുഎഇ പ്രസിഡന്റ്

ലൈഫ് പദ്ധതി തുടരും; ലക്ഷ്യം ഭവനരഹിതരില്ലാത്ത കേരളമെന്ന് മുഖ്യമന്ത്രി

ഇത് ലൈംഗികാതിക്രമത്തിന് തുല്യം, മനുഷ്യനായി പരിഗണിക്കമെന്ന് ആവശ്യപ്പെടുന്നത് കൂടുതലാണോ?: ജാന്‍വി കപൂര്‍

Summary
₹26 lakh reward for finding the missing cat; Rex's photos go viral.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates


