
വരുന്നു ഇരട്ടവരി ഭൂഗര്‍ഭ തുരങ്കം; അഴിയുന്നു ഷാര്‍ജയ്ക്കും ദുബൈക്കും ഇടയിലെ 'കുരുക്ക്'
ഇരു എമിറേറ്റുകളെയും തമ്മില്‍ ബന്ധിപ്പിക്കുന്ന പ്രധാനപാതയായി അല്‍ താവൂണ്‍ റോഡ് മാറിയ സാഹചര്യത്തിലാണ് പുതിയ ഗതാഗത പദ്ധതിക്ക് രൂപംനല്കിയത്.

ഷാര്‍ജ: ഷാര്‍ജയ്ക്കും ദുബൈക്കും ഇടയില്‍ ഗതാഗതക്കുരുക്ക് ലഘൂകരിക്കുന്നതിനായി സുപ്രധാന ഗതാഗത പദ്ധതി പ്രഖ്യാപിച്ച് സുപ്രീം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി. രണ്ട് എമിറേറ്റുകളെയും ബന്ധിപ്പിക്കുന്ന ഏറ്റവും തിരക്കേറിയ യാത്രാ ഇടനാഴികളിലൊന്നായ അല്‍ താവൂന്‍ റോഡിന് താഴെയായി ഇരട്ടവരി ഭൂഗര്‍ഭ തുരങ്കമാണ് ലക്ഷ്യം. ഭൂഗര്‍ഭ തുരങ്കം നിര്‍മിക്കാന്‍ 750 മില്യണ്‍ ദിര്‍ഹം ചെലവാണ് കണക്കാക്കുന്നത്.
ഇരു എമിറേറ്റുകളെയും തമ്മില്‍ ബന്ധിപ്പിക്കുന്ന പ്രധാനപാതയായി അല്‍ താവൂണ്‍ റോഡ് മാറിയ സാഹചര്യത്തിലാണ് പുതിയ ഗതാഗത പദ്ധതിക്ക് രൂപംനല്കിയത്. തുരങ്കനിര്‍മാണത്തിനായി അല്‍ താവൂണ്‍ റൗണ്ട് എബൗട്ടിലെ പ്രശസ്തമായ സ്മാരകം താത്കാലികമായി നീക്കംചെയ്യേണ്ടിവരുമെന്ന് ഷാര്‍ജ ഭരണാധികാരി വ്യക്തമാക്കി. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാകുമ്പോള്‍ സ്മാരകം അതേരൂപത്തില്‍ പഴയസ്ഥാനത്തുതന്നെ പുനഃസ്ഥാപിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഷാര്‍ജയ്ക്കും ദുബൈയിക്കും ഇടയില്‍ തടസ്സമില്ലാത്ത ഗതാഗത മാര്‍ഗം ഒരുക്കുകയാണ് പദ്ധതിയുടെ പ്രധാനലക്ഷ്യം. ഷാര്‍ജയെ കൂടുതല്‍ ജനസൗഹൃദ നഗരമാക്കുക എന്നതാണ് ലക്ഷ്യം എന്ന് ശൈഖ് ഡോ. സുല്‍ത്താന്‍ വ്യക്തമാക്കി. ദിവസവും ജോലിസ്ഥലത്തേക്കും തിരിച്ചും യാത്രചെയ്യുന്ന ആയിരക്കണക്കിന് ആളുകള്‍ക്ക് ഈ പദ്ധതി വലിയ ആശ്വാസമാകും.ഗതാഗതക്കുരുക്ക് കുറയ്ക്കുന്നതിനൊപ്പം ഇരുനഗരങ്ങളും തമ്മിലുള്ള യാത്രാ സമയം ഗണ്യമായി കുറയ്ക്കാനും ഇതിലൂടെ സാധിക്കും.
News Now
ബംഗാളിലെ 'താരസുന്ദരി'; നടി രുക്മിണി മല്ലിക് ബിജെപിയില്‍

'എത്ര ചിരിച്ചാലും വയസ് കുറയില്ല, ആന്റി സ്റ്റേജും കഴിയാറായി'; പരിഹാസ കമന്റിന് മറുപടി നല്കി നവ്യ നായര്‍

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെ അടിയന്തരമായി സസ്പെൻഡ് ചെയ്യണമെന്ന ആവശ്യം തള്ളി സുപ്രീം കോടതി: കേന്ദ്രത്തിനും സിഇസിക്കും നോട്ടീസ്

കരുത്തുറ്റ 9000 എംഎഎച്ച് ബാറ്ററി, 200എംപി മെയിന്‍ കാമറ; വണ്‍പ്ലസ് 16 ലോഞ്ച് ഒക്ടോബര്‍ 12ന്

Summary
Sharjah unveils dual tunnel project to ease traffic between Sharjah and Dubai
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates


