ഷാര്‍ജ രാജകൊട്ടാരത്തിലെത്തി മമ്മൂട്ടി; ഉപഭരണാധികാരിയുമായി കൂടിക്കാഴ്ച

mammootty in sharjah
mammootty in sharjahx
Edited by :Amal Joy
Last Updated :14 സെപ്റ്റംബർ 2026, 3:37 pm IST

ഷാര്‍ജ: ഷാര്‍ജയിലെ രാജകൊട്ടാരത്തിലെത്തി ഖാസിമി കുടുംബാംഗങ്ങളെ കണ്ട് മമ്മൂട്ടി. ഷാര്‍ജ ഉപഭരണാധികാരി ഷെയ്ഖ് അബ്ദുല്ല ബിന്‍ സാലം അല്‍ ഖാസിമിയുടെ സഹോദരന്‍ ഷെയ്ഖ് മുഹമ്മദ് ബിന്‍ സാലം ബിന്‍ സുല്‍ത്താന്‍ അല്‍ ഖാസിമിയുടെ നിര്യാണത്തില്‍ നേരിട്ടെത്തി അനുശോചനം അറിയിക്കാനാണ് മമ്മൂട്ടി എത്തിയത്.

രാജകൊട്ടാരത്തിലെത്തിയ മമ്മൂട്ടി ഇരുപത് മിനിറ്റോളം അവിടെ ചെലവഴിച്ചു. ഷാര്‍ജ ഉപഭരണാധികാരി ഷെയ്ഖ് അബ്ദുല്ല ബിന്‍ സാലം അല്‍ ഖാസിമിയുമായി സൗഹൃദം പങ്കുവച്ച അദ്ദേഹം ഷെയ്ഖ് മുഹമ്മദ് ബിന്‍ സലേം ബിന്‍ സുല്‍ത്താന്‍ അല്‍ ഖാസിമിയുടെ നിര്യാണത്തില്‍ കുടുംബത്തിന്റെ വേദനയില്‍ പങ്ക് ചേര്‍ന്നു. യുഎഇ ഭരണാധികാരികളുമായി ദീര്‍ഘകാലമായി ഊഷ്മളമായ ബന്ധം പുലര്‍ത്തുന്നയാളാണ് മമ്മൂട്ടി.

ഷാര്‍ജയില്‍ നടക്കാനിരുന്ന സ്റ്റേജ് ഷോയില്‍ പങ്കെടുക്കുന്നതിനായാണ് മമ്മൂട്ടി യുഎഇയിലെത്തിയത്. ഷെയ്ഖ് മുഹമ്മദ് ബിന്‍ സാലിം അല്‍ ഖാസിമിയുടെ വിയോഗത്തെ തുടര്‍ന്ന് പരിപാടി മാറ്റിവയ്ക്കുമോ എന്ന ആശങ്കയും ഉയര്‍ന്നിരുന്നു. ഷാര്‍ജ റൂളേഴ്സ് ഓഫീസ് ചെയര്‍മാന്‍ ശൈഖ് സാലം ബിന്‍ അബ്ദുറഹിമാന്‍ അല്‍ ഖാസ്മി, ശൈഖ് അബ്ദുറഹിമാന്‍ ബിന്‍ സാലം അല്‍ ഖാസ്മി, ശൈഖ് ഫൈസല്‍ ബിന്‍ ഖാലിദ് അല്‍ ഖാസ്മി എന്നിവരെയും മമ്മൂട്ടി കണ്ടു. ആന്റോ ജോസഫ്, വി.ടി. സലീം എന്നിവരും മമ്മൂട്ടിക്കൊപ്പമുണ്ടായിരുന്നു.

കഴിഞ്ഞ വെള്ളിയാഴ്ചയാണ് ശൈഖ് മുഹമ്മദ് ബിന്‍ സലേം ബിന്‍ സുല്‍ത്താന്‍ അല്‍ ഖാസിമി അന്തരിച്ചത്. യുഎഇയില്‍ മൂന്ന് ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചിരുന്നു.ഷൈഖ് മുഹമ്മദ് ബിന്‍ സലേം ബിന്‍ സുല്‍ത്താന്‍ അല്‍ ഖാസിമിയുടെ നിര്യാണത്തെ തുടര്‍ന്ന് മൂന്ന് ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം ഷാര്‍ജയില്‍ പ്രഖ്യാപിച്ചിരുന്നു.

News Now

Summary

Mammootty visits Sharjah Royal Palace; meets Deputy Ruler

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates