
ഗള്‍ഫ് മലയാളികള്‍ക്ക് ഓണം 'കളറാക്കാം'; കടല്‍ കടക്കുന്നത് ടണ്‍ കണക്കിന് പച്ചക്കറികള്‍

കൊച്ചി: ഗള്‍ഫ് മലയാളികള്‍ക്ക് ഓണം ആഘോഷിക്കാന്‍ കടല്‍ കടക്കുന്നത് ടണ്‍ കണക്കിന് പച്ചക്കറികളും പഴവര്‍ഗങ്ങളും. ഓണ സദ്യയ്ക്കുള്ള വിഭവങ്ങള്‍ ഇന്നലെയും കയറ്റി അയച്ചു. കൊച്ചിയില്‍ നിന്ന് 250 ടണ്‍ പഴങ്ങളും പച്ചക്കറികളാണ് ഇന്നലെ മാത്രം വിമാനം കയറിയത്. വരും ദിവസങ്ങള്‍ കയറ്റുമതി ഇനിയും ഉയരും.
ഇന്ന് 260 ടണ്ണും 21, 22 തീയതികളില്‍ 300 ടണ്‍ വീതവും 23ന് 200 ടണ്ണും അയയ്ക്കാനാകുമെന്നാണ് സിയാല്‍ അധികൃതരുടെ പ്രതീക്ഷ. യാത്രാ വിമാനങ്ങള്‍ക്കു പുറമേ നാഷനല്‍ എയര്‍ലൈന്‍സ്, ഇന്‍ഡിഗോ എന്നിവയുടെ ചരക്കു വിമാനങ്ങളും ഇതിനായി സര്‍വീസ് നടത്തുന്നുണ്ട്.
ഉപ്പേരികള്‍, പപ്പടം, പായസ വിഭവങ്ങള്‍ തുടങ്ങിയവയും ഓണത്തപ്പനുമെല്ലാം നേരത്തെ അയച്ചു കഴിഞ്ഞു. എളുപ്പം കേടാവാത്ത മത്തന്‍, ചേന, കുമ്പളങ്ങ, വെള്ളരി, ഏത്തക്കായ തുടങ്ങിയവ കപ്പലിലും അയയ്ക്കുന്നുണ്ട്. എന്നാല്‍ ഹോര്‍മൂസ് കടലിടുക്കിലെ പ്രതിസന്ധി മൂലം 4 മാസം മുമ്പേ കപ്പലുകളില്‍ അയച്ച വസ്തുക്കള്‍ പോലും ലക്ഷ്യ സ്ഥാനത്തെത്തിയിട്ടില്ലെന്നാണ് വിവരം. ഇതിനിടെ ഗള്‍ഫ് സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ വിമാനത്തില്‍ ചരക്കുകള്‍ അയയ്ക്കുന്നതിന് ഉയര്‍ന്ന നിരക്ക് ഈടാക്കുന്നത് തിരിച്ചടിയായി. 20 മുതല്‍ 40 ശതമാനം വരെ പല വിമാന കമ്പനികളും കാര്‍ഗോ നിരക്ക് ഉയര്‍ത്തിയിട്ടുണ്ട്.
News Now
ഹര്‍ദീപ് പുരിയെ ഒഴിവാക്കി, 8 രാജ്യസഭാ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് ബിജെപി; കേന്ദ്ര മന്ത്രിസഭ പുനഃസംഘടനയിലേക്ക്?

മുഖ്യമന്ത്രിക്കെതിരെ പരാതിയുമായി അടൂര്‍ പ്രകാശ് ഹൈക്കമാന്‍ഡിന് മുന്നില്‍; ഖാര്‍ഗെയുമായി കൂടിക്കാഴ്ച നടത്തി

സിസിടിവി ദൃശ്യങ്ങൾ 18 മാസങ്ങൾ സൂക്ഷിക്കണമെന്നാണ് നിയമം

'ഉത്കണ്ഠയ്ക്കുള്ള മരുന്നുകള്‍ വീണ്ടും കഴിച്ചു തുടങ്ങി, ഏറ്റവും ബുദ്ധിമുട്ടേറിയ ആഴ്ചകള്‍'; കുറിപ്പുമായി അഞ്ജു ജോസഫ്

Summary
Tons of vegetables crossed the sea for Gulf Malayalis to celebrate Onam
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates




