
13 വയസ്സിന് താഴെയുള്ള വിദ്യാർത്ഥികളുടെ ജനറേറ്റീവ് എഐ ഉപയോഗം നിരോധിക്കും,സ്കൂളുകളിൽ കർശന നിയന്ത്രണവുമായി യുഎഇ
ചാറ്റ്ജിപിടി പോലുള്ള സംവിധാനങ്ങൾ ഉപയോഗിക്കുന്നതിന് പ്രായ പരിധി ഏർപ്പെടുത്തി യുഎഇ ചട്ടക്കൂട് അവതരിപ്പിച്ചു.

അബുദാബി: സ്കൂളുകളിൽ ജനറേറ്റീവ് ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ ഉപയോഗം നിയന്ത്രിക്കുന്ന ഒരു സമഗ്ര ചട്ടക്കൂട് യുഎഇ വിദ്യാഭ്യാസ മന്ത്രാലയം അവതരിപ്പിച്ചു.
ക്ലാസ് മുറികളിൽ നിർമിതബുദ്ധിയുടെ സുരക്ഷിതവും ഉത്തരവാദിത്തപരവുമായ ഉപയോഗം സംബന്ധിച്ച് പ്രസിദ്ധീകരിച്ച മാനുവലിൽ ഈ നടപടികൾ വിവരിച്ചിരിക്കുന്നു, അത്തരം സാങ്കേതികവിദ്യകൾ എങ്ങനെ ഉപയോഗിക്കാം എന്നതിന് വ്യക്തമായ അതിരുകൾ ഇത് നിശ്ചയിക്കുന്നു.
അക്കാദമിക് സമഗ്രത സംരക്ഷിക്കുന്നതിനും വിദ്യാർത്ഥികളെ സംരക്ഷിക്കുന്നതിനും അച്ചടക്കമുള്ളതും സുരക്ഷിതവുമായ പഠന അന്തരീക്ഷം നിലനിർത്തുന്നതിനുമായി, ചാറ്റ് ജിപിടി (ChatGPT) പോലുള്ള ആപ്ലിക്കേഷനുകൾ ഉൾപ്പെടെയുള്ള ജനറേറ്റീവ് എഐകളുടെ ഉപയോഗം സ്കൂളുകളിൽ നിരോധിക്കുന്നതിനും നിയന്ത്രണമേർപ്പെടുത്തുന്നതിനും യുഎഇ തീരുമാനിച്ചത്.
അംഗീകൃത ചട്ടക്കൂടുകൾക്ക് പുറത്തുള്ള ഏതൊരു ഉപയോഗവും നിലവിലുള്ള വിദ്യാഭ്യാസ ചട്ടങ്ങൾ പ്രകാരം നിയമപരമായ ഉത്തരവാദിത്തത്തിന് വിധേയമാകുമെന്ന് മന്ത്രാലയം വ്യക്തമാക്കി.
ഏറ്റവും പ്രധാനപ്പെട്ട വ്യവസ്ഥകളിൽ ഒന്ന് പ്രായ നിയന്ത്രണമാണ്. 13 വയസ്സിന് താഴെയുള്ള വിദ്യാർത്ഥികൾക്കും ഏഴിന് താഴെയുള്ള ഗ്രേഡുകളിൽ ചേരുന്നവർക്കും ജനറേറ്റീവ് എഐ ഉപകരണങ്ങൾ നിരോധിക്കും എന്നതാണ്.
വിദ്യാഭ്യാസപരമോ സ്വഭാവപരമോ ആയ പ്രതികൂല ഫലങ്ങളിൽ നിന്ന് വിദ്യാർത്ഥികളെ സംരക്ഷിക്കുന്നതിനും, ഇടപെടൽ, സർഗ്ഗാത്മകത, സ്വതന്ത്ര നൈപുണ്യ വികാസം എന്നിവയെ അടിസ്ഥാനമാക്കിയുള്ള പ്രാരംഭ ഘട്ട പഠനത്തിന്റെ പ്രാധാന്യം നിലനിർത്തുന്നതിനും വേണ്ടിയാണ് ഈ തീരുമാനം.
പുതിയ ചട്ടക്കൂടിന്റെ കേന്ദ്രബിന്ദു അക്കാദമിക് സമഗ്രതയാണ്. പഠനത്തിലെ മൗലികതയെ ദുർബലപ്പെടുത്തുന്ന രീതികൾക്കെതിരെ മന്ത്രാലയം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്, പ്രത്യേകിച്ച് അസൈൻമെന്റുകൾ, ഗവേഷണ പ്രോജക്ടുകൾ അല്ലെങ്കിൽ റിപ്പോർട്ടുകൾ പോലുള്ളകാര്യങ്ങൾ എഐ ഉപയോഗിച്ച് ചെയ്യുന്നത് പഠനത്തെ ദുർബലപ്പെടുത്തും.
ഔപചാരിക പരീക്ഷകളിലോ ഔദ്യോഗിക വിലയിരുത്തലുകളിലോ ജനറേറ്റീവ് എഐ ഉപയോഗിക്കുന്നത് മാർഗനിർദ്ദേശങ്ങൾ പ്രകാരം വിലക്കിയിട്ടുണ്ട്.
ഈ സംവിധാനങ്ങൾ അക്കാദമിക് സത്യസന്ധതയില്ലായ്മ, വഞ്ചന അല്ലെങ്കിൽ മൂല്യനിർണ്ണയ ആവശ്യകതകൾ മറികടക്കുന്നതിന് ഉപയോഗിക്കുന്നില്ലെന്നും വിദ്യാഭ്യാസ കാര്യങ്ങൾ പൂർത്തിയാക്കുന്നതിന് വിദ്യാർത്ഥികൾ എഐയെ ആശ്രയിക്കുന്നില്ലെന്നും ഉറപ്പാക്കാൻ സ്കൂളുകൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.
അദ്ധ്യാപകർക്ക് നേരിട്ട് മേൽനോട്ടവും വ്യക്തമായ മാർഗനിർദ്ദേശവും നൽകുന്ന വിദ്യാഭ്യാസ സാഹചര്യങ്ങളിൽ മാത്രമേ ജനറേറ്റീവ് എഐ ഉപയോഗിക്കാവൂ എന്ന് മന്ത്രാലയം അറിയിച്ചു.
പാഠങ്ങളിലോ അസൈൻമെന്റുകളിലോ ഉൾപ്പെടുത്തുന്നതിന് മുമ്പ്, അംഗീകൃത പാഠ്യപദ്ധതികളുമായും പഠന ലക്ഷ്യങ്ങളുമായും എഐ സൃഷ്ടിച്ച ഉള്ളടക്കത്തിന്റെ കൃത്യത, പ്രസക്തി, എന്നിവ അദ്ധ്യാപകരും വിദ്യാർത്ഥികളും പരിശോധിക്കേണ്ടതുണ്ട്.
ക്ലാസ് മുറികളിൽ അംഗീകാരമില്ലാത്ത ജനറേറ്റീവ് എഐ പ്ലാറ്റ്‌ഫോമുകൾ ഉപയോഗിക്കുന്നത് പൂർണമായും നിരോധിച്ചതായി മന്ത്രാലയം സ്ഥിരീകരിച്ചു. ഔദ്യോഗികമായി അംഗീകാരമില്ലാത്ത സേവനങ്ങൾ ആക്‌സസ് ചെയ്യുക, ഫയർവാളുകൾ പോലുള്ള സ്‌കൂൾ സൈബർ സുരക്ഷാ സംവിധാനങ്ങൾ മറികടക്കുക, നിയന്ത്രണങ്ങൾ ഒഴിവാക്കാൻ വെർച്വൽ പ്രൈവറ്റ് നെറ്റ്‌വർക്കുകൾ (VPN-കൾ) ഉപയോഗിക്കുക, അല്ലെങ്കിൽ വിദ്യാർത്ഥികൾക്കായി അനുമതിയില്ലാതെ ബാഹ്യ അക്കൗണ്ടുകൾ സൃഷ്ടിക്കുക എന്നിവ ഇതിൽ ഉൾപ്പെടുന്നതായി ഗൾഫ് ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു.
വിദ്യാഭ്യാസത്തിൽ നിർമിത ബുദ്ധിയുടെ സുരക്ഷിതവും ഉത്തരവാദിത്തപരവുമായ ഉപയോഗം ഉറപ്പാക്കുന്നതിന് ഈ നിയമങ്ങൾ പാലിക്കേണ്ടത് അത്യാവശ്യമാണ്. പഠന നിലവാരം വർദ്ധിപ്പിക്കുക, വിദ്യാർത്ഥികളുടെ അവകാശങ്ങൾ സംരക്ഷിക്കുക, സ്കൂൾ അന്തരീക്ഷത്തിലുള്ള വിശ്വാസം ശക്തിപ്പെടുത്തുക എന്നിവയാണ് ചട്ടക്കൂടിന്റെ ലക്ഷ്യമെന്ന് മന്ത്രാലയം വിശദീകരിച്ചു.
News Now
ബംഗാളിലെ 'താരസുന്ദരി'; നടി രുക്മിണി മല്ലിക് ബിജെപിയില്‍

'എത്ര ചിരിച്ചാലും വയസ് കുറയില്ല, ആന്റി സ്റ്റേജും കഴിയാറായി'; പരിഹാസ കമന്റിന് മറുപടി നല്കി നവ്യ നായര്‍

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെ അടിയന്തരമായി സസ്പെൻഡ് ചെയ്യണമെന്ന ആവശ്യം തള്ളി സുപ്രീം കോടതി: കേന്ദ്രത്തിനും സിഇസിക്കും നോട്ടീസ്

കരുത്തുറ്റ 9000 എംഎഎച്ച് ബാറ്ററി, 200എംപി മെയിന്‍ കാമറ; വണ്‍പ്ലസ് 16 ലോഞ്ച് ഒക്ടോബര്‍ 12ന്

Summary
Gulf News: The UAE Ministry of Education is going to ban the use of generative AI tools for students below 13 years. The move aims to ensure safe and responsible use of artificial intelligence in schools.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates




