
വ്യാജ റിക്രൂട്ട്മെന്റ് വാഗ്ദാനം; ഇരുന്നൂറോളം സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ പൂട്ടിച്ച് യുഎഇ

അബുദാബി: ഗാര്‍ഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യാമെന്ന വാഗ്ദാനം നല്കി അനധികൃതമായി പ്രവര്‍ത്തിച്ച സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ പൂട്ടിച്ച് യുഎഇ. റിക്രൂട്ട്മെന്റ് സേവനങ്ങള്‍ നല്‍കാമെന്ന് വാഗ്ദാനം നല്കിയ 200 അക്കൗണ്ടുകളാണ് സസ്പെന്‍ഡ് ചെയ്തതെന്ന് മാനവ വിഭവശേഷി-സ്വദേശി മന്ത്രാലയം അറിയിച്ചു.
ആവശ്യമായ ലൈസന്‍സുകളോ മന്ത്രാലയം അംഗീകരിച്ച റിക്രൂട്ട്മെന്റ് ഓഫീസുകളുമായുള്ള ബന്ധമോ ഇല്ലാതെ ഗാര്‍ഹിക തൊഴിലാളി സേവനങ്ങള്‍ വാഗ്ദാനം ചെയ്യുന്നതായി കണ്ടെത്തിയതിനെത്തുടര്‍ന്നാണ് നടപടി. ടെലികമ്മ്യൂണിക്കേഷന്‍സ് ആന്‍ഡ് ഡിജിറ്റല്‍ ഗവണ്മെന്റ് റെഗുലേറ്ററി അതോറിറ്റിയുടെ സഹായത്തോടെയാണ് ഈ അക്കൗണ്ടുകള്‍ അടച്ചുപൂട്ടിയത്.
ഗാര്‍ഹിക തൊഴിലാളി സേവന മേഖലയിലെ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ കണ്ടെത്തുന്നതിനും തടയുന്നതിനുമായി ഇലക്ട്രോണിക് നിരീക്ഷണം, ട്രാക്കിങ് സംവിധാനങ്ങള്‍, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് എന്നിയ്ക്കൊപ്പം നേരിട്ടുള്ള പരിശോധനകളും നടത്തുന്നുണ്ടെന്ന് മന്ത്രാലയം വ്യക്തമാക്കി. സോഷ്യല്‍ മീഡിയ വഴി ഗാര്‍ഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിനുള്ള വാഗ്ദാനങ്ങള്‍ വ്യാപകമായി പ്രചരിക്കുന്ന സാഹചര്യത്തിലാണ് നടപടി.
ലൈസന്‍സുള്ള റിക്രൂട്ട്മെന്റ് ഓഫീസുകളെ ആശ്രയിക്കുന്നത് തൊഴിലുടമകള്‍ക്ക് നിയമാനുസൃതമായ കരാറുകളും അംഗീകൃത നിരക്കുകളും പാക്കേജുകളും ഉറപ്പാക്കുന്നുവെന്നും, കൂടാതെ മന്ത്രാലയത്തിന് പരാതികള്‍ നല്‍കാനോ അഭിപ്രായങ്ങള്‍ അറിയിക്കാനോ ഉള്ള അവസരം ലഭിക്കുമെന്നും അധികൃതര്‍ അറിയിച്ചു.
News Now
ചന്ദ്രനില്‍ ആണവ റിയാക്ടറുകള്‍ സ്ഥാപിക്കാന്‍ അമേരിക്കയും ചൈനയും റഷ്യയും; റിപ്പോര്‍ട്ട്

കളങ്കാവലിന് ശേഷം ജിതിന് കെ ജോസ്; ജയസൂര്യ ചിത്രം 'മായന്‍' പൂര്‍ത്തിയായി; റിലീസ് ഡിസംബര്‍ 3 ന്
റഷ്യയിൽ ലാബ് ടെക്നീഷ്യൻ പ്ലേഗ് ബാധിച്ച് മരിച്ചതായി സംശയം: 5 ആശുപത്രികൾ അടപ്പിച്ചു; ഇരുനൂറിലേറെ പേർ ക്വാറന്റീനിൽ

മകളുടെ വിദ്യാഭ്യാസത്തിന് 72 ലക്ഷം രൂപ സമ്പാദിക്കാം, ഗ്യാരണ്ടീഡ് റിട്ടേണ്‍; ചെയ്യേണ്ടത് ഇത്രമാത്രം

Summary
UAE shuts down nearly 200 social media accounts for illegal domestic worker services
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
Related News


'എനിക്ക് ട്രാന്‍സ്ജെന്‍ഡറായി അഭിനയിക്കണം'; ദൊറോത്തിയ്ക്കെതിരെ വെറുപ്പ് പുകയുമ്പോള്‍ വൈറലായി രജനിയുടെ ആഗ്രഹം

ശ്രീ ശങ്കറിന് വെള്ളി; അമിത് ഷായ്ക്കെതിരായ പോസ്റ്റ് പിന്‍വലിച്ച് മന്ത്രി; കുട്ടികളുടെ സോഷ്യല്‍ മീഡിയ ഉപയോഗം നിയന്ത്രിക്കണം; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍



