
47.5 കോടി ദിർഹം കടം എഴുതിത്തള്ളി യു എ ഇ, 1,400 ലേറെ പൗരർക്ക് ആശ്വാസം
കഴിഞ്ഞ വർഷം നവംബറിൽ ഇതുപോലെ യുഎഇ ഭരണാധികാരിയുടെ നിർദ്ദേശപ്രകാരം ഇളവ് നൽകിയതിനേക്കാൾ കൂടിയ തുകയാണ് ഇത്തവണ ഇളവ് ചെയ്തിരിക്കുന്നത്.

ദുബൈ: യുഎഇയിലെ 19 ബാങ്കുകളുമായും ധനകാര്യ സ്ഥാപനങ്ങളുമായും സഹകരിച്ച്, ഡിഫോൾട്ടഡ് ഡെബ്റ്റ്സ് സെറ്റിൽമെന്റ് ഫണ്ട് 1,435 എമിറാത്തി പൗരരുടെ 47.5 കോടി ദിർഹത്തിലധികം (11 556 222 940 ഇന്ത്യൻരൂപ) വരുന്ന കടങ്ങൾ എഴുതിത്തള്ളി.
കഴിഞ്ഞ വർഷം നവംബറിൽ ഇതുപോലെ യുഎഇ ഭരണാധികാരിയുടെ നിർദ്ദേശപ്രകാരം ഇളവ് നൽകിയതിനേക്കാൾ കൂടിയ തുകയാണ് ഇത്തവണ ഇളവ് ചെയ്തിരിക്കുന്നത്. കഴിഞ്ഞവർഷം 40.1 കോടി ദിർഹത്തിലേറെയാണ് ഇളവ് നൽകിയത്. അന്ന് 1,277 യുഎഇ പൗരർക്ക് ഇതുവഴി നേട്ടം ലഭിച്ചിരുന്നു.
WHAT TO READ NEXT

നോർക്ക കെയർ എൻറോൾമെൻറ് നാളെ അവസാനിക്കും
പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെ നിർദ്ദേശപ്രകാരമാണ് ഈ തീരുമാനം, വൈസ് പ്രസിഡന്റും ഉപപ്രധാനമന്ത്രിയും പ്രസിഡൻഷ്യൽ കോടതി ചെയർമാനുമായ ഷെയ്ഖ് മൻസൂർ ബിൻ സായിദ് അൽ നഹ്യാന്റെ മേൽനോട്ടത്തിലുള്ള നടപടികളുടെ ഭാഗമാണിത്.
പൗരരുടെ സാമ്പത്തിക ബാധ്യതകൾ ലഘൂകരിക്കുന്നതിനും അവരുടെ ക്ഷേമം ഉറപ്പാക്കുന്നതിനും, കുടുംബ സ്ഥിരതയെ പിന്തുണയ്ക്കുന്നതിനും, വിശാലമായ സാമൂഹിക വികസനത്തിന് സംഭാവന നൽകുന്നതിനുമുള്ള യു എ ഇ ഭരണ നേതൃത്വത്തിന്റെ പ്രതിജ്ഞാബദ്ധതയുടെ ഭാഗമായാണ് ഈ കടമെഴുതി തള്ളൽ സംരഭം.
സാമ്പത്തിക വീഴ്ച വരുത്തിയവരുടെ ജീവിത സമ്മർദ്ദം കുറയ്ക്കുകയും സാമ്പത്തിക സ്ഥിരത വീണ്ടെടുക്കാൻ അവരെ സഹായിക്കുകയും ചെയ്യുക എന്നതാണ് ഈ തീരുമാനത്തിന് പിന്നിലെ ലക്ഷ്യം.
മാനുഷികവും ആരോഗ്യപരവുമായ കാര്യങ്ങൾ, വായ്പയെടുത്ത താഴ്ന്ന വരുമാനക്കാർ , മരണമടഞ്ഞവർ, താഴ്ന്ന വരുമാനമുള്ള വിരമിച്ചവർ, മുതിർന്ന പൗരർ എന്നിവർക്കാണ് ഈ ഇളവുകൾ ലഭിക്കുന്നത്.
ബാങ്കുകളുമായുള്ള കടബാധ്യതകൾ തീർപ്പാക്കൽ നടപടികൾ ഓരോ വായ്പയുടെയും സ്വഭാവവും ഉദ്ദേശ്യവുമായി ബന്ധപ്പെട്ട കർശനമായ നിയമപരവും നിയന്ത്രണത്തിലധിഷ്ഠിതവുമായ മാനദണ്ഡങ്ങൾക്കനുസൃതമായാണ് നടത്തുന്നത്, അത്യാവശ്യവും അവശ്യവുമായ ചെലവുകൾക്ക് ഇത് മുൻഗണന നൽകുന്നു.
അബുദാബി കൊമേഴ്‌സ്യൽ ബാങ്ക് ഗ്രൂപ്പ്, എമിറേറ്റ്‌സ് എൻബിഡി, ഫസ്റ്റ് അബുദാബി ബാങ്ക്, അബുദാബി ഇസ്ലാമിക് ബാങ്ക്, മഷ്‌റെഖ് ബാങ്ക്, റാക്ബാങ്ക്, ഷാർജ ഇസ്ലാമിക് ബാങ്ക്, ദുബൈ ഇസ്ലാമിക് ബാങ്ക്, ഇ ആൻഡ് യുണൈറ്റഡ് അറബ് ബാങ്ക്, അറബ് ബാങ്ക് ഫോർ ഇൻവെസ്റ്റ്‌മെന്റ് ആൻഡ് ഫോറിൻ ട്രേഡ് (അൽ മസ്രഫ്), കൊമേഴ്‌സ്യൽ ബാങ്ക് ഓഫ് ദുബൈ, എച്ച്‌എസ്‌ബിസി, അജ്മാൻ ബാങ്ക്, അംലക് ഫിനാൻസ്, എമിറേറ്റ്‌സ് ഇസ്ലാമിക് ബാങ്ക്, സ്റ്റാൻഡേർഡ് ചാർട്ടേഡ് ബാങ്ക്, നാഷണൽ ബാങ്ക് ഓഫ് ഉമ്മുൽ ഖൈവൈൻ, സിറ്റിബാങ്ക് എന്നിങ്ങനെ 19 ബാങ്കുകളും ധനകാര്യസ്ഥാപനങ്ങളും ഈ സംരംഭത്തിൽ പങ്കാളികളാണ്.
News Now
ബംഗാളിലെ 'താരസുന്ദരി'; നടി രുക്മിണി മല്ലിക് ബിജെപിയില്‍

'എത്ര ചിരിച്ചാലും വയസ് കുറയില്ല, ആന്റി സ്റ്റേജും കഴിയാറായി'; പരിഹാസ കമന്റിന് മറുപടി നല്കി നവ്യ നായര്‍

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെ അടിയന്തരമായി സസ്പെൻഡ് ചെയ്യണമെന്ന ആവശ്യം തള്ളി സുപ്രീം കോടതി: കേന്ദ്രത്തിനും സിഇസിക്കും നോട്ടീസ്

കരുത്തുറ്റ 9000 എംഎഎച്ച് ബാറ്ററി, 200എംപി മെയിന്‍ കാമറ; വണ്‍പ്ലസ് 16 ലോഞ്ച് ഒക്ടോബര്‍ 12ന്

Summary
Gulf News: The Defaulted Debts Settlement Fund has waived 1,435 Emirati citizens from debts amounting to more than AED475.154 million, in cooperation with 19 banks and financial institutions in the UAE
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates



