കഴിഞ്ഞ 25നാണ് വീടിനു സമീപം കളിച്ചുകൊണ്ടിരുന്ന പെൺകുട്ടിയെ കാണാതായത്

Last Updated :20 January 2024, 7:58 am IST

News Now

കോയമ്പത്തൂർ : ആറു വയസ്സുകാരിയെ പീഡിപ്പിച്ച്  കൊന്ന കേസിൽ യുവാവ് അറസ്റ്റിൽ. തൊണ്ടാമുത്തൂരിനു സമീപം ഉളിയംപാളയത്തെ ഇന്റീരിയർ ഡെക്കറേറ്ററായ സന്തോഷ്കുമാർ (32) ആണ്  അറസ്റ്റിലായത്. കഴിഞ്ഞ 25നാണ് വീടിനു സമീപം കളിച്ചുകൊണ്ടിരുന്ന പെൺകുട്ടിയെ കാണാതായത്. പിറ്റേന്നു രാവിലെ വീടിനു സമീപത്തെ ഇടവഴിയിൽ കുട്ടിയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. 

പെൺകുട്ടിയുടെ വീടിനു സമീപം താമസിക്കുന്ന മുത്തശ്ശിയെ കാണാൻ ഇടയ്ക്കിടെ എത്താറുണ്ടായിരുന്ന സന്തോഷ്കുമാറിനെ, സംശയം തോന്നി പൊലീസ് വീണ്ടും ചോദ്യം ചെയ്തപ്പോഴാണ് സത്യം പുറത്തുവന്നത്. അഞ്ചു വർഷം മുൻപു ഭാര്യ മരിച്ച സന്തോഷ്കുമാർ മുത്തശ്ശിയെ കാണാനെത്തിയപ്പോഴാണ് പെൺകുട്ടിയുമായി പരിചയപ്പെട്ടത്. 

പലപ്പോഴും കുട്ടിക്ക് മിഠായിയും മറ്റും വാങ്ങിക്കൊടുത്തിരുന്ന സന്തോഷ് കുമാർ ആറു മാസത്തിനിടെ രണ്ടു തവണ മാനഭംഗപ്പെടുത്തിയതായി പൊലീസിനോട് പറഞ്ഞു. 25ന് മാനഭംഗപ്പെടുത്തുന്നതിനിടെ കുട്ടി ഉറക്കെ കരഞ്ഞപ്പോൾ പുറത്തറിയുമെന്നു ഭയന്ന് കഴുത്തു ഞെരിച്ചു കൊല്ലുകയായിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ആറു വയസ്സുകാരിയെ പീഡിപ്പിച്ച്  കൊന്ന യുവാവ് അറസ്റ്റിൽ