
News Now
മാസപ്പടി കേസില് പിണറായിക്ക് ഇഡി സമന്സ്; ചോദ്യം ചെയ്യലിന് അടുത്തയാഴ്ച ഹാജരാകണം

കുറഞ്ഞ ചെലവില് മികച്ച ലാഭം, പ്രമേഹ രോഗികള്ക്കും അനുയോജ്യമായ പാഷന് ഫ്രൂട്ട്; എളുപ്പമാണ് കൃഷിയും പരിപാലനവും

വൈദ്യുതി ബില് അടയ്ക്കാന് കാശില്ലേ? തവണകളായി അടക്കാം, ഒമാനില് പുതിയ സേവനം

ചീഫ് ജസ്റ്റിസിനെതിരായ വിവാദ പരാമർശം; സഞ്ജയ് റാവത്തിന് സുപ്രീം കോടതിയുടെ ക്രിമിനൽ കോടതിയലക്ഷ്യ നോട്ടീസ്

ന്യൂഡല്ഹി: പൊലീസുകാരന്റെ തോക്കിന് മുനയില് എറിയാന് കല്ലുമായി നില്ക്കുന്ന വൃദ്ധന്റെ ചിത്രമായിരുന്നു ഗാന്ധി ജയന്തി ദിനത്തില് നടന്ന കര്ഷക സമരത്തിന്റേത് എന്ന പേരില് സമൂഹമാധ്യമങ്ങളില് വ്യാപകമായി പ്രചരിക്കപ്പെട്ടത്. എന്നാല് അതിന്റെ സത്യാവസ്ഥയാണ് ഇപ്പോള് പുറത്തു വരുന്നത്.
2013ല് മീററ്റില് മഹാപഞ്ചായത്തിന് ഇടയില് നടന്ന സംഘര്ഷത്തിനിടെ ഗ്രാമവാസികളും, പൊലീസും തമ്മില് ഏറ്റുമുട്ടിയപ്പോഴുള്ള ചിത്രങ്ങളില് ഒന്നാണ് അത്. കയ്യില് കല്ലുമായി നില്ക്കുന്ന ഒരു കര്ഷകനെ ഒരിക്കലും തീവ്രവാദി എന്ന് വിളിക്കാനാവില്ല. എന്നാല് കശ്മീരില് കയ്യില് കല്ലുമായി നില്ക്കുന്ന ഒരു കുട്ടിയെ കണ്ടാല് രണ്ട് വട്ടം ചിന്തിക്കേണ്ടതുണ്ട് എന്ന അടിക്കുറുപ്പോടെ സിപിഐ(എംഎല്) നേതാവ് കവിത കൃഷ്ണനാണ് ഈ ഫോട്ടോ കര്ഷക സമരത്തിന്റേത് എന്ന പേരില് ട്വീറ്റ് ചെയ്തത്.
എന്നാല് ഈ ചിത്രത്തിന് പിന്നാലെ തിരഞ്ഞ് പോയപ്പോള് ഇത് ഒക്ട്ബോര് രണ്ടിന് നടന്ന കര്ഷക സമരത്തിന്റെ ചിത്രമല്ലാ എന്നും, 2013ല് നടന്നതാണെന്നും വ്യക്തമായതായി കവിത കൃഷ്ണന് ട്വീറ്റ് ചെയ്തു. ഇന്ത്യ ടുഡേയുടേതായിരുന്നു ഈ ചിത്രം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates



