ഇയാള്‍ ഇത് മുംബൈയില്‍ നിന്ന് ശേഖരിച്ചതാണെന്നും അഹമ്മദാബാദിലുള്ള ഏതോ ഇടപാടുക്കാരന് കൈമാറാനാണ് കൈയ്യില്‍ കരുതിയിരുന്നതെന്നും എന്‍സിബി ഉദ്യോഗസ്ഥര്‍ പറയുന്നു

Last Updated :20 January 2024, 12:16 am IST

News Now

അഹമ്മദാബാദ്: ഒന്നര കോടി രൂപ വിലയുള്ള കൊക്കെയിനുമായി നൈജീരിയന്‍ സ്വദേശി പിടിയില്‍. അഹമ്മദാബാദില്‍ നിന്നുമാണ് ഇയാളെ നാര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ (എന്‍സിബി) ഉദ്യോഗസ്ഥര്‍ അറസ്റ്റുചെയ്തത്. വിക്റ്റര്‍ നാന്‍സോ എന്നയാളാണ് പിടിയിലായത്. 

ഇയാളുടെ സാധനങ്ങള്‍ പരിശോധിച്ചപ്പോള്‍ 273ഗ്രാം കൊക്കെയിന്‍ അന്വേഷണസംഘം കണ്ടെത്തുകയായിരുന്നു. ഇയാള്‍ ഇത് മുംബൈയില്‍ നിന്ന് ശേഖരിച്ചതാണെന്നും അഹമ്മദാബാദിലുള്ള ഏതോ ഇടപാടുക്കാരന് കൈമാറാനാണ് കൈയ്യില്‍ കരുതിയിരുന്നതെന്നും എന്‍സിബി ഉദ്യോഗസ്ഥര്‍ പറയുന്നു. നാര്‍ക്കോട്ടിക് ഡ്രഗ്‌സ് ആക്ട് പ്രകാരമാണ് വിക്റ്ററിനെ അറസ്റ്റ് ചെയ്തിരിക്കുന്നതെന്നും അവര്‍ പറഞ്ഞു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഒന്നരകോടിയുടെ കൊക്കെയിനുമായി നൈജീരിയക്കാരന്‍ പിടിയില്‍