ഭരണത്തിലുള്ള കോണ്‍ഗ്രസ് ജെഡിഎസ് സഖ്യത്തിന് വന്‍ തിരിച്ചടിയാണ്

Last Updated :20 January 2024, 8:00 am IST

News Now

ബംഗലൂരു : ലോക്‌സഭ തെരഞ്ഞെടുപ്പില്‍ കര്‍ണാടകയില്‍ ബിജെപിക്ക് വന്‍ കുതിപ്പ്. ആകെയുള്ള 28 സീറ്റുകളില്‍ 24 ഇടത്തും ബിജെപി ലീഡ് ചെയ്യുകയാണ്. ഭരണത്തിലുള്ള കോണ്‍ഗ്രസ് ജെഡിഎസ് സഖ്യത്തിന് വന്‍ തിരിച്ചടിയാണ് ആദ്യ ഫളസൂചനകള്‍ നല്‍കുന്നത്. 

ദേവഗൗഡ കുടുംബത്തിനും വോട്ടെണ്ണലിന്റെ ആദ്യ രണ്ടര മണിക്കൂറില്‍ വന്‍ തിരിച്ചടിയാണ് നേരിടുന്നത്. തുംകൂറില്‍ ദേവഗൗഡ പിന്നിലാണ്. മാണ്ഡ്യയില്‍ സിനിമാനടി സുമലതയ്‌ക്കെതിരെ മല്‍സരിക്കുന്ന മുഖ്യമന്ത്രി കുമാരസ്വാമിയുടെ മകന്‍ നിഖില്‍ കുമാരസ്വാമി പിന്നിലാണ്. 

ഹാസനില്‍ മല്‍സരിക്കുന്ന പ്രജ്വല്‍ രേവണ്ണ മാത്രമാണ് ദേവഗൗഡ കുടുംബത്തില്‍ നിന്നും മല്‍സരിച്ചവരില്‍ മുന്നിട്ടുനില്‍ക്കുന്നത്. ദേവഗൗഡയുടെ മകന്‍ രേവണ്ണയുടെ മകനാണ് പ്രജ്വല്‍. കോണ്‍ഗ്രസ്-ജെഡിഎസ് ശക്തികേന്ദ്രങ്ങളിലെല്ലാം ബിജെപി മികച്ച മുന്നേറ്റമാണഅ തുടരുന്നത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കര്‍ണാടകയില്‍ താമരത്തരംഗം ; തുംകൂറില്‍ ദേവഗൗഡയും പിന്നില്‍