
News Now
മിസോറമിനെ 83 റൺസിൽ ഒതുക്കി; കേരള വനിതകൾക്ക് തകർപ്പൻ ജയം

'ഓരോ വീടും ജന്തർ മന്തർ ആകണം, അവകാശങ്ങൾ ചോദിക്കാനുള്ള ഊർജം നമുക്ക് ഉണ്ടാകണം'; പ്രതിഷേധത്തിന് പിന്തുണയുമായി റിമ

അസമിനെ 252 റൺസിന് തകർത്തു; കൂറ്റൻ ജയം, കേരളം നോക്കൗട്ടിൽ

'30 വയസിനുള്ളിൽ വലിയൊരു സംഗീത സംവിധായകനാകണമെന്നായിരുന്നു ആഗ്രഹം; 20-ാം വയസിൽ നിങ്ങളെന്നെ അതാക്കി'

ന്യൂഡല്ഹി: മുതിര്ന്ന ബിജെപി നേതാവ് കല്രാജ് മിശ്രയെ ഹിമാചല് പ്രദേശ് ഗവര്ണര് ആയി നിയമിച്ചു. ഗുജറാത്ത് ഗവര്ണറായി മാറ്റി നിയമിച്ച ആചാര്യ ദേവവ്രതിനു പകരമാണ് നിയമനം.
കല്രാജ് മിശ്രയും ആചാര്യ ദേവവ്രതും ചുമതലയേല്ക്കുന്ന അന്നു മുതല് നിയമനം പ്രാബല്യത്തില് വരുമെന്ന രാഷ്ട്രപതി ഭവന് അറിയിച്ചു.
എഴുപത്തിയെട്ടുകാരനായ കല്രാജ് മിശ്ര ഒന്നാം മോദി സര്ക്കാരില് ചെറുകിട വ്യവസായ വകുപ്പു മന്ത്രിയായിരുന്നു. മന്ത്രിയായിരിക്കുന്നതിന് ബിജെപി നിശ്ചയിച്ച അനൗദ്യോഗിക പ്രായപരിധിയായ 75 വയസു പിന്നിട്ടതിനെത്തുടര്ന്ന് 2017ല് രാജിവയ്ക്കുകയായിരുന്നു മിശ്ര. ഇത്തവണ ലോക്സഭാ തെരഞ്ഞെടുപ്പില് മിശ്ര മത്സരിച്ചിരുന്നില്ല.
ഗുജറാത്ത് ഗവര്ണര് സ്ഥാനത്തുനിന്ന് വിരമിക്കുന്ന ഒപി കോലിക്കു പകരമാണ് ആചാര്യ ദേവവ്രതിന്റെ നിയമനം. 2015ല് ആണ് ദേവവ്രത് ഹിമാചല് ഗവര്ണര് ആയി നിയമിതനായത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates



