ഇന്ന് വൈകീട്ട് നാലരയോടെ സുരക്ഷാ സേന നടത്തിയ ഏറ്റുമുട്ടലിലാണ് ഭീകരര്‍ കൊല്ലപ്പെട്ടത്.

Last Updated :19 January 2024, 11:59 pm IST

News Now

ഉത്തരകശ്മീരിലെ ബന്ദിപ്പോര താഴ്‌വരയില്‍ അഞ്ച് ഭീകരരെ ഏറ്റുമുട്ടലില്‍ വധിച്ചെന്ന് സൈന്യം. 2008 മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരനായ സാക്കിഉര്‍ റഹ്മാന്‍ ലഖ്വി ഉള്‍പ്പെടെ ലക്ഷര്‍ ഇ തായിബയുടെ അഞ്ച് പ്രവര്‍ത്തകരെയാണ് വധിച്ചത്. ഇന്ന് വൈകീട്ട് നാലരയോടെ സുരക്ഷാ സേന നടത്തിയ ഏറ്റുമുട്ടലിലാണ് ഭീകരര്‍ കൊല്ലപ്പെട്ടത്.

ബന്ദിപ്പോരയിലെ ഹാജിന്‍ മേഖലയില്‍ അപരിചിതര്‍ തമ്പടിച്ചിട്ടുണ്ടെന്ന് രഹസ്യവിവരം ലഭിച്ച സൈന്യം ഇവിടെയെത്തിയപ്പോള്‍ ആക്രമണമുണ്ടായി. തുടര്‍ന്നുണ്ടായ പ്രത്യാക്രമണത്തിലാണ് അഞ്ചു പേരെ വധിച്ചതെന്ന് സൈന്യം അറിയിച്ചു. അതിര്‍ത്തി സുരക്ഷാ സേന, സ്‌പെഷ്യല്‍ ഓപ്പറേഷന്‍ ഫോഴ്‌സ്, സിആര്‍പിഎഫ് എന്നിവര്‍ സംയുക്തമായാണ് സൈനിക നീക്കം നടത്തിയത്. മേഖലയില്‍ ഇനിയും ഭീകരര്‍ തമ്പടിച്ചിട്ടുണ്ടെന്ന് സൈനികവൃത്തങ്ങള്‍ അറിയിച്ചു. ഇപ്പോഴും ഏറ്റുമുട്ടല്‍ തുടരുകയാണെന്നും റിപ്പോര്‍ട്ടുണ്ട്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കശ്മീരില്‍ ഏറ്റുമുട്ടല്‍: അഞ്ച് ഭീകരരെ വധിച്ചെന്ന് സൈന്യം