കോവിഡ് 19 വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ദേശീയ ജനസംഖ്യാ രജിസ്റ്റര്‍, സെന്‍സസ് നടപടികള്‍ കേന്ദ്രസര്‍ക്കാര്‍ നിര്‍ത്തിവച്ചു

Last Updated :20 January 2024, 8:21 am IST

News Now

ന്യൂഡല്‍ഹി: കോവിഡ് 19 വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ദേശീയ ജനസംഖ്യാ രജിസ്റ്റര്‍, സെന്‍സസ് നടപടികള്‍ കേന്ദ്രസര്‍ക്കാര്‍ നിര്‍ത്തിവച്ചു. രണ്ട് ഘട്ടങ്ങളായാണ് സെന്‍സസ് നടത്താനിരുന്നത്. ഏപ്രിലില്‍ തുടങ്ങി സെപ്റ്റംബറില്‍ അവസാനിക്കുന്ന ആദ്യഘട്ടവും എന്‍പിആറിന്റെ പുതുക്കല്‍ നടപടികളുമാണ് നിര്‍ത്തിവച്ചിരിക്കുന്നത്. പുതിയൊരു ഉത്തരവ് ഉണ്ടാകുന്നത്‌ വരെ നിര്‍ത്തിവയ്ക്കും എന്നാണ് സെന്‍സസ് കമ്മീഷണര്‍ അറിയിച്ചിരിക്കുന്നത്. 

വീടുകളില്‍ നിന്നുള്ള വിവര ശേഖരണമാണ് സെന്‍സസിന്റെ ഒന്നാംഘട്ടത്തില്‍ ഉള്‍പ്പെടുത്തിയിരുന്നത്. രണ്ടാംഘട്ടം സെപ്റ്റംബര്‍ മുതല്‍ 2020 ഫെബ്രുവരി വരെ നടത്താനുമായിരുന്നു തീരുമാനം. 

കോവിഡ് 19 വ്യാപനം തടയുന്നതിന്റെ ഭാഗമായി സര്‍ക്കാര്‍ ലോക് ഡൗണ്‍ ഉള്‍പ്പെടെയുള്ള കനത്ത ജാഗ്രതാ നടപടികള്‍ സ്വീകരിച്ച പശ്ചാത്തലത്തിലാണ് നടപടികള്‍ നിര്‍ത്തിവയ്ക്കുന്നതെന്ന് അറിയിപ്പില്‍ പറയുന്നു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോവിഡ് 19; സെന്‍സസ്, എന്‍പിആര്‍ നടപടികള്‍ നിര്‍ത്തിവച്ചു