News Now
ഖുല വഴി വിവാഹമോചനം; മഹറും സ്വർണ്ണാഭരണങ്ങളും ഭർത്താവിന് തിരികെ നൽകണമെന്ന് കുടുംബ കോടതി ഉത്തരവ്
മണ്ഡല-മകരവിളക്ക് തീര്ത്ഥാടനം; മുഖ്യമന്ത്രിയും ദേവസ്വംമന്ത്രിയും നാളെ ശബരിമലയില്

മിസോറമിനെ 83 റൺസിൽ ഒതുക്കി; കേരള വനിതകൾക്ക് തകർപ്പൻ ജയം

'ഓരോ വീടും ജന്തർ മന്തർ ആകണം, അവകാശങ്ങൾ ചോദിക്കാനുള്ള ഊർജം നമുക്ക് ഉണ്ടാകണം'; പ്രതിഷേധത്തിന് പിന്തുണയുമായി റിമ

കൊല്ക്കത്ത : അതിശക്തമായ പ്രസംഗങ്ങള് കൊണ്ടും പരുക്കൻ പെരുമാറ്റം കൊണ്ടും എതിരാളികള്ക്ക് അടുക്കാന് ഭയമുള്ള നേതാവാണ് പശ്ചിമബംഗാള് മുഖ്യമന്ത്രിയും തൃണമൂല് കോണ്ഗ്രസ് അധ്യക്ഷയുമായ മമത ബാനര്ജി. പൊതുവെ ഗൗരവക്കാരിയായ മമത നല്ലൊരു ഗായിക കൂടിയാണെന്ന് തെളിയിച്ചിരിക്കുകയാണ് അവര് ഫെയ്സ്ബുക്കില് പങ്കുവെച്ച വീഡിയോയിലൂടെ.
ബംഗാളിലെ ഹൈന്ദവര്ക്കിടയിലുള്ള ആചാരമായ മഹാലയയോട് അനുബന്ധിച്ച് ദുര്ഗാദേവിയെ സ്വാഗതം ചെയ്തുകൊണ്ടുള്ള ഗാനമാണ് മമത ആലപിച്ചത്. മഹാലയ ആഘോഷ വേളയില് എല്ലാ ദിവസവും പ്രഭാതത്തില് റേഡിയോയിലൂടെ പ്രക്ഷേപണം ചെയ്യുന്ന ഗാനമാണ് മമത ആലപിക്കുന്നത്.
വിഖ്യാത സംഗീതജ്ഞരായ ബനി കുമാര്, പങ്കജ് മല്ലിക് എന്നിവര് സംഗീതം നിര്വഹിച്ച ഗാനം റേഡിയോക്കായി യഥാര്ത്ഥത്തില് പാടിയിരിക്കുന്നത് ദ്വിജന് മുഖോപാധ്യായയാണ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates


