News Now
ഖുല വഴി വിവാഹമോചനം; മഹറും സ്വർണ്ണാഭരണങ്ങളും ഭർത്താവിന് തിരികെ നൽകണമെന്ന് കുടുംബ കോടതി ഉത്തരവ്
മണ്ഡല-മകരവിളക്ക് തീര്ത്ഥാടനം; മുഖ്യമന്ത്രിയും ദേവസ്വംമന്ത്രിയും നാളെ ശബരിമലയില്

മിസോറമിനെ 83 റൺസിൽ ഒതുക്കി; കേരള വനിതകൾക്ക് തകർപ്പൻ ജയം

'ഓരോ വീടും ജന്തർ മന്തർ ആകണം, അവകാശങ്ങൾ ചോദിക്കാനുള്ള ഊർജം നമുക്ക് ഉണ്ടാകണം'; പ്രതിഷേധത്തിന് പിന്തുണയുമായി റിമ

ഇലക്ട്രോണിക് വോട്ടിങ് മെഷീനില് തകരാറുണ്ടെന്നാരോപിച്ച് ബിഎസ്പി നേതാവ് കോടതിയെ സമീപിക്കാനൊരുങ്ങുകയാണ്. ഉത്തര്പ്രദേശില് ബിജെപി വന് ഭൂരിപക്ഷത്തില് ജയിച്ചത് ഇത്തരത്തില് കള്ളത്തരം കാണിച്ചാണ്. ഇതിനെ ജനാധിപത്യത്തിന്റെ മരണമായേ കാണാനാകൂവെന്നും അവര് പറഞ്ഞു.
ഇലക്ഷന് ഫലം വന്നയുടന് തിരഞ്ഞെടുപ്പ് കമ്മീഷനില് പരാതിപ്പെട്ടെങ്കിലും മറുപടിയൊന്നും കാണാത്തതിനാലാണ് ഇപ്പോള് കോടതിയെ സമീപിക്കുന്നതെന്നും മായാവതി പറഞ്ഞു. ഇതിന്റെ പശ്ചാത്തലത്തില് എല്ലാ മാസവും പതിനൊന്നാം തീയതി കരിദിനം ആയി ആചരിക്കാന് പാര്ട്ടി തീരുമാനിച്ചതായും അവര് അറിയിച്ചു.
മുസ്ലീം, ദളിത് ഭൂരിപക്ഷമുള്ളിടത്തു കൂടി ബിജെപിക്ക് ജയിക്കാന് കഴിഞ്ഞിട്ടുണ്ട്. ഒരു മുസ്ലീംമിനു പോലും ടിക്കെറ്റ് നല്കാത്ത ബിജെപിക്ക് മുസ്ലീം വോട്ടുകള് നേടാനാകുമോ എന്നും മായാവതി ചോദിക്കുന്നുണ്ട്. ബിഎസ്പിയ്ക്ക് ചെയ്തു എന്നുറപ്പുള്ള വോട്ടുകള് പോലും ബിജെപിപ്പിയ്ക്ക് കിട്ടിയത് അനധികൃതമായിത്തന്നെയാണെന്ന് മായാവതി ആരോപിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates



