
News Now
മണ്ഡല-മകരവിളക്ക് തീര്ത്ഥാടനം; മുഖ്യമന്ത്രിയും ദേവസ്വംമന്ത്രിയും നാളെ ശബരിമലയില്

മിസോറമിനെ 83 റൺസിൽ ഒതുക്കി; കേരള വനിതകൾക്ക് തകർപ്പൻ ജയം

'ഓരോ വീടും ജന്തർ മന്തർ ആകണം, അവകാശങ്ങൾ ചോദിക്കാനുള്ള ഊർജം നമുക്ക് ഉണ്ടാകണം'; പ്രതിഷേധത്തിന് പിന്തുണയുമായി റിമ

അസമിനെ 252 റൺസിന് തകർത്തു; കൂറ്റൻ ജയം, കേരളം നോക്കൗട്ടിൽ

ജയ്പൂര്: രാജ്യമെമ്പാടും തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ചൂടിലാണ്. ഇതിന് സമാന്തരമായി നിരവധി പ്രവചനങ്ങളും പുറത്തുവരുന്നുണ്ട്. ആര് അധികാരത്തില് വരുമെന്ന തരത്തിലുളള പ്രവചനങ്ങളാണ് കൊഴുക്കുന്നത്. രാജസ്ഥാനിലെ ജോധ്പൂരില് പ്രവചനങ്ങള്ക്ക് അപ്പുറത്ത് പന്തയത്തിലേക്ക് കടന്നിരിക്കുകയാണ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കാര്യങ്ങള്.
ജോധ്പൂറിന് സമീപമുളള ഫലോഡിയിലെ സത്താ മാര്ക്കറ്റിലാണ് പന്തയം കൊഴുക്കുന്നത്. ബിജെപിക്ക് വലിയ സ്വാധീനമുളള സംസ്ഥാനമാണ് രാജസ്ഥാന്. തെരഞ്ഞെടുപ്പില് ബിജെപിക്ക് ഒറ്റയ്ക്ക് 250 സീറ്റ് ലഭിക്കുമെന്നാണ് പന്തയത്തിന് പേരുകേട്ട സത്താ മാര്ക്കറ്റില് നിന്നും ഉയരുന്നത്. ബിജെപിയുടെ നേതൃത്വത്തിലുളള എന്ഡിഎ മുന്നണി 300 സീറ്റുകള് നേടി വീണ്ടും അധികാരത്തില് വരുമെന്നും സത്താ മാര്ക്കറ്റ് ഉറപ്പിച്ചുപറയുന്നു.
രാജസ്ഥാനില് മാത്രം 18 മുതല് 20 സീറ്റുകള് വരെ ലഭിക്കും. സംസ്ഥാനത്ത് 25 ലോക്സഭ സീറ്റുകളാണ് ഉളളത്. ബാലാക്കോട്ടെ ഭീകരതാവളം ലക്ഷ്യമിട്ടുളള വ്യോമസേനയുടെ മിന്നല് ആക്രമണം തെരഞ്ഞെടുപ്പില് ബിജെപിക്ക് ഗുണം ചെയ്യുമെന്ന് ഈ വിപണി പ്രതീക്ഷിക്കുന്നു. പുല്വാമ ഭീകരാക്രമണത്തിന് ശേഷമുളള ഇന്ത്യയുടെ ശക്തമായ തിരിച്ചടി വോട്ടര്മാരുടെ വികാരങ്ങളെ സ്വാധീനിച്ചു. കൂടുതല് കരുത്തുറ്റ നേതാവായി പ്രധാനമന്ത്രി നരേന്ദ്രമോദി മാറിയതായും ഇവര് വിശ്വസിക്കുന്നു.
ഇന്ത്യയുടെ പ്രത്യാക്രമണത്തിന് മുന്പ് എന്ഡിഎയ്ക്ക് 280 സീറ്റുകളും ബിജെപിക്ക് ഒറ്റയ്ക്ക് 200 സീറ്റുകളും ലഭിക്കുമെന്നായിരുന്നു സത്താ മാര്ക്കറ്റിന്റെ കണക്കുകൂട്ടല്. എന്നാല് ബാലാക്കോട്ട് ആക്രമണത്തിന് പിന്നാലെ ബിജെപിയുടെ പിന്തുണ വര്ധിച്ചതായി പന്തയ ഇടപാടുകാര് വിലയിരുത്തുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates


