
'ഞങ്ങൾ നിങ്ങളുടെ കാഴ്ചപ്പാടിനൊപ്പം'; ആപ്പിൾ സിഇഒ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി
സാങ്കേതിക വിദ്യയിൽ ഊന്നിയുള്ള ഭാവി ഇന്ത്യയെന്ന കാഴ്ചപ്പാടിനൊപ്പമാണെന്നും അദ്ദേഹം പറഞ്ഞു.

ന്യൂഡൽഹി: ആപ്പിൾ സിഇഒ ടിം കുക്ക് പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തി. ഇന്ന് വൈകീട്ടായിരുന്നു കൂടിക്കാഴ്ച. സാങ്കേതിക വിദ്യയിൽ ഊന്നിയുള്ള ഭാവി ഇന്ത്യയെന്ന കാഴ്ചപ്പാടിനൊപ്പമാണെന്നും അദ്ദേഹം പറഞ്ഞു.രാജ്യത്തുടനീളം വളരാനും നിക്ഷേപം നടത്താനും ആപ്പിൾ പ്രതിജ്ഞാബദ്ധമാണെന്നും ഊഷ്മളമായ സ്വീകരണത്തിന് നന്ദിയെന്നും മോദിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് പിന്നാലെ കുക്ക് ട്വിറ്ററിൽ കുറിച്ചു.
"നിങ്ങളെ കണ്ടുമുട്ടിയതിൽ തികഞ്ഞ ആഹ്ലാദമുണ്ടെന്നും ഇന്ത്യൻ സാങ്കേതിക വിദ്യയുടെ പരിവർത്തനങ്ങളെ എടുത്തുകാട്ടുന്നതിൽ സന്തോഷമുണ്ടെന്നും ആപ്പിൾ സിഇഒയുടെ ട്വീറ്റിന് മറുപടിയായി പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.
Thank you Prime Minister @narendramodi for the warm welcome. We share your vision of the positive impact technology can make on Indiaâs future â from education and developers to manufacturing and the environment, weâre committed to growing and investing across the country. pic.twitter.com/xRSjc7u5Ip
â Tim Cook (@tim_cook) April 19, 2023
പ്രധാനമന്ത്രിയുമായുളള കൂടിക്കാഴ്ചയ്ക്ക് മുൻപ് ആപ്പിൾ സിഇഒ കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവുമായി കൂടിക്കാഴ്ച നടത്തി. ആപ്പിളിന്റെ ഇന്ത്യയിലെ വിശാലമായ സ്റ്റോറും നാളെ ഡൽഹിയിൽ തുറക്കും. ആദ്യത്തെ ആപ്പിൾ സ്റ്റോർ ചൊവ്വാഴ്ച പ്രവർത്തനമാരംഭിച്ചിരുന്നു.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
ബസ് യാത്രക്കിടെ പെൺകുട്ടിയോട് ലൈംഗികാതിക്രമം; സർക്കാർ ജീവനക്കാരന് കഠിന തടവും പിഴയും

വേണാട് എക്സ്പ്രസ് നിലമ്പൂരിലേക്ക്...?

'തെരഞ്ഞെടുപ്പ് അട്ടിമറിയില്‍ തെളിവ് ചോദിച്ചു, അത് ഞങ്ങളുടെ പക്കലുണ്ട്'; രാഷ്ട്രപതിയെ കണ്ട് ഇന്ത്യ സഖ്യ നേതാക്കള്‍

കൊറിയർ വഴി കോടികളുടെ എംഡിഎംഎ കടത്ത്: അന്തർ സംസ്ഥാന ലഹരി റാക്കറ്റിന്റെ നീക്കം തകർത്ത് പൊലീസ്



