കശ്മീരില്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞ് 15 മരണം; നിരവധി യാത്രക്കാര്‍ക്ക് പരിക്ക്

രാംനഗറില്‍ നിന്ന് ഉധംപൂരിലേക്ക് പോകുകയായിരുന്ന ബസാണ് നിയന്ത്രണം വിട്ട് മറിഞ്ഞത്

Bus accident
Bus accident
Edited by :jayakumarna
Last Updated :20 ഏപ്രിൽ 2026, 11:52 am IST

ശ്രീനഗര്‍: ജമ്മു കശ്മീരിലെ ഉധംപൂര്‍ ജില്ലയില്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞ് 15 പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു. രാവിലെ 10 മണിയോടെയാണ് അപകടം.

രാംനഗറില്‍ നിന്ന് ഉധംപൂരിലേക്ക് പോകുകയായിരുന്ന ബസാണ് നിയന്ത്രണം വിട്ട് മറിഞ്ഞത്. കൊടും വളവ് മറികടക്കുന്നതിനിടെയാണ് ബസിന്റെ നിയന്ത്രണം വിട്ടത്.

പരിക്കേറ്റ യാത്രക്കാരില്‍ ചിലരുടെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്. അപകടത്തില്‍ ജമ്മു കശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള ദുഃഖം രേഖപ്പെടുത്തി. പരിക്കേറ്റവര്‍ക്ക് വിദഗ്ധ ചികിത്സ ഉറപ്പാക്കാന്‍ കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ് നിര്‍ദേശം നല്‍കി.

News Now

Summary

10 people died and several others were injured after a bus fell into a gorge in Udhampur district of Jammu and Kashmir.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates