ഉത്തര്‍പ്രദേശില്‍ ട്രാക്ടര്‍ മറിഞ്ഞ് 11 പേര്‍ മരിച്ചു

പ്രതീകാത്മക ചിത്രം
Last Updated :20 January 2024, 8:50 am IST

News Now

ലക്‌നൗ: ഉത്തര്‍പ്രദേശില്‍ ട്രാക്ടര്‍ മറിഞ്ഞ് 11 പേര്‍ മരിച്ചു. നിരവധിപ്പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഝാന്‍സിയില്‍ ഖനിയിലാണ് സംഭവം.  

30 യാത്രക്കാരുമായി സഞ്ചരിച്ചിരുന്ന ട്രാക്ടറാണ് അപകടത്തില്‍പ്പെട്ടത്. കന്നുകാലികളെ ഇടിക്കാതിരിക്കാന്‍ വാഹനം വെട്ടിച്ചതിനെ തുടര്‍ന്ന് കുഴിയില്‍ വീണ് നിയന്ത്രണം നഷ്ടപ്പെട്ടാണ് അപകടം ഉണ്ടായത്. റോഡിന്റെ ഒരു വശത്തേയ്ക്കാണ് ട്രാക്ടര്‍ മറിഞ്ഞത്. കുട്ടികളും സ്ത്രീകളും ഉള്‍പ്പെടെ 11 പേര്‍ തത്ക്ഷണം മരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.

ഗുരുതരമായി പരിക്കേറ്റ ആറുപേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായാണ് ഔദ്യോഗിക വൃത്തങ്ങള്‍ നല്‍കുന്ന വിവരം. വിജയദശമി ദിനത്തില്‍ നിരവധിപ്പേര്‍ മരിച്ച സംഭവത്തില്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അനുശോചനം രേഖപ്പെടുത്തി.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates