
കാലാവധി കഴിഞ്ഞ 'ഹെല്‍ത്ത് ഡ്രിങ്ക്' കുടിച്ചു; 11 കാരന് മരിച്ചു
തമിഴ്നാട്ടില്‍ കാലാവധി കഴിഞ്ഞ 'ഹെല്‍ത്ത് ഡ്രിങ്ക്' കുടിച്ച് 11കാരന് മരിച്ചു

ചെന്നൈ: തമിഴ്നാട്ടില്‍ കാലാവധി കഴിഞ്ഞ 'ഹെല്‍ത്ത് ഡ്രിങ്ക്' കുടിച്ച് 11കാരന് മരിച്ചു. ഹെല്‍ത്ത് ഡ്രിങ്കില്‍ കാലാവധി രേഖപ്പെടുത്തിയിരുന്നില്ലെന്ന് പൊലീസ് പറയുന്നു.
മധുരൈ അളഗനല്ലൂരില്‍ ഞായറാഴ്ചയാണ് സംഭവം. പി ചിന്നാണ്ടിയുടെ 11 വയസുള്ള മകന് ഗുണയാണ് മരിച്ചത്. വീടിന് മുന്നില്‍ കൂട്ടുകാര്‍ക്ക് ഒപ്പം കളിക്കുന്നതിനിടെയാണ് കാലാവധി കഴിഞ്ഞ ഹെല്‍ത്ത് ഡ്രിങ്കിന്റെ പൊടി കുട്ടി കഴിച്ചതെന്ന് അച്ഛന് ആരോപിക്കുന്നു. രുചി വ്യത്യാസം തോന്നിയ കൂട്ടുകാര്‍ പൊടി തുപ്പികളഞ്ഞു. ഗുണ മുഴുവനും കഴിച്ചതായി ബന്ധുക്കള്‍ ആരോപിക്കുന്നു.
ഹെല്‍ത്ത് ഡ്രിങ്ക് പൊടി കഴിച്ചതിന് പിന്നാലെ ഗുണ ഛര്ദിക്കാന് തുടങ്ങി. തുടര്‍ന്ന് തലകറങ്ങി വീഴുകയായിരുന്നു. ഉടന്‍ തന്നെ ചികിത്സയ്ക്കായി സര്‍ക്കാര്‍ ആശുപത്രിയില്‍ കൊണ്ടുപോയി. ആരോഗ്യനില വഷളായതിനെ തുടര്‍ന്നാണ് മരണമെന്ന് ഡോക്ടര്‍മാര്‍ പറയുന്നു.
തെളിവ് ശേഖരണത്തിന്റെ ഭാഗമായി ഹെല്‍ത്ത് ഡ്രിങ്ക് പാക്കറ്റ് കുടുംബം കൈമാറിയതായി പൊലീസ് പറയുന്നു. എന്നാല്‍ കാലാവധി കഴിഞ്ഞതാണോ എന്ന് തിട്ടപ്പെടുത്താന്‍ ഇതില്‍ ഇതുസംബന്ധിച്ച് ഒന്നും തന്നെ രേഖപ്പെടുത്തിയിരുന്നില്ലെന്നും പൊലീസ് പറയുന്നു.കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
കരീബിയന്‍ 'ഹോപ്' തൂക്കിയത് 45 പന്തിൽ 102! 'റെക്കോർഡ്' ചേസിങ് 'വിൻ'ഡീസ്!!!

സ്വകാര്യ ബസ് ഫുട്പാത്തിലേക്ക് പാഞ്ഞുകയറി അപകടം; 5 പേര് ബസിനടിയില്‍പ്പെട്ടു, രണ്ടു പേരുടെ നില ഗുരുതരം

ആസൂത്രണ ബോര്‍ഡ് പരീക്ഷാ വിവാദം: പുനര്‍ മൂല്യനിര്‍ണയത്തില്‍ പരാതിക്കാരന് 1-ാം റാങ്ക്, ആദ്യത്തെ ഒന്നാം റാങ്കുകാരന് 5-ാം റാങ്ക്

ബസ് യാത്രക്കിടെ പെൺകുട്ടിയോട് ലൈംഗികാതിക്രമം; സർക്കാർ ജീവനക്കാരന് കഠിന തടവും പിഴയും

Related News


സ്വകാര്യ ബസ് ഫുട്പാത്തിലേക്ക് പാഞ്ഞുകയറി അപകടം; 5 പേര് ബസിനടിയില്‍പ്പെട്ടു, രണ്ടു പേരുടെ നില ഗുരുതരം

ആസൂത്രണ ബോര്‍ഡ് പരീക്ഷാ വിവാദം: പുനര്‍ മൂല്യനിര്‍ണയത്തില്‍ പരാതിക്കാരന് 1-ാം റാങ്ക്, ആദ്യത്തെ ഒന്നാം റാങ്കുകാരന് 5-ാം റാങ്ക്
