ഉച്ചയ്ക്ക് ഉറങ്ങാന്‍ അനുവദിച്ചില്ല; 12കാരനെ ക്രൂരമായി തല്ലിച്ചതച്ച് 55കാരി, കേസ് 

ഉച്ചയ്ക്ക് ഉറക്കം തടസ്സപ്പെടുത്തി എന്ന് ആരോപിച്ച് 12 കാരനെ 55കാരി ക്രൂരമായി മര്‍ദ്ദിച്ചു

പ്രതീകാത്മക ചിത്രം/ ഫയൽ
Last Updated :20 January 2024, 8:39 am IST
Edited by :migrator

പനജി: ഉച്ചയ്ക്ക് ഉറക്കം തടസ്സപ്പെടുത്തി എന്ന് ആരോപിച്ച് 12 കാരനെ 55കാരി ക്രൂരമായി മര്‍ദ്ദിച്ചു. കുട്ടിയുടെ അച്ഛന്റെ പരാതിയില്‍ സ്ത്രീക്കെതിരെ പൊലീസ് കേസെടുത്തു.

ഗോവയിലെ വാസ്‌കോയില്‍ ജനുവരി 18നാണ് സംഭവം. ജോലി കഴിഞ്ഞ് അച്ഛന്‍ വീട്ടില്‍ എത്തിയതോടെയാണ് സംഭവം പുറംലോകം അറിഞ്ഞത്. കുട്ടി കരയുന്നത് കണ്ട് അമ്മയോട് ചോദിച്ചപ്പോഴാണ് അയല്‍വാസി മര്‍ദ്ദിച്ച കാര്യം വിവരിച്ചത്. തുടര്‍ന്ന് പൊലീസിനെ സമീപിക്കുകയായിരുന്നു.

12 വയസുകാരന്‍ കൂട്ടുകാരുമൊന്നിച്ച് സൈക്കിള്‍ ചവിട്ടുന്നതിനിടെയാണ് സംഭവം. കുട്ടികളുടെ ഒച്ചപ്പാടും ബഹളവും കാരണം ഉറക്കം തടസ്സപ്പെട്ടു എന്ന് ആരോപിച്ച് 55കാരി വടിയുമായി വീട്ടില്‍ നിന്ന് പുറത്തിറങ്ങി. തുടര്‍ന്ന് കുട്ടിയെ തല്ലുകയായിരുന്നു.

അടിയില്‍ നിന്ന് രക്ഷപ്പെടാന്‍ കുട്ടി കൂട്ടുകാരന്റെ വീട്ടിലേക്ക് ഓടിയെങ്കിലും കുട്ടിയെ പിന്തുടര്‍ന്ന് എത്തി 55കാരി പൊതിരെ തല്ലിയതായി പരാതിയില്‍ പറയുന്നു. കുട്ടിയെ തല്ലുന്നത് കണ്ട വീട്ടിലെ വയോധികനാണ് രക്ഷയ്ക്ക് എത്തിയത്. വയറിലും തലയിലും കൈയിലും കഴുത്തിലും കുട്ടിക്ക് അടിയേറ്റ പാടുണ്ട്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now