കല്യാണവീട്ടില്‍ നിന്നും കാണാതായി; 12കാരിയെ കൂട്ടബലാത്സംഗം ചെയ്തു; പ്രതികള്‍ ഒളിവില്‍

കല്യാണപരിപാടിക്കിടെ 12 വയസുകാരിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്തതായി പരാതി

പ്രതീകാത്മക ചിത്രം
Last Updated :20 January 2024, 8:45 am IST
Edited by :migrator

ലക്‌നൗ: കല്യാണപരിപാടിക്കിടെ 12 വയസുകാരിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്തതായി പരാതി. ഭിന്നശേഷിക്കാരിയായ പെണ്‍കുട്ടിയാണ് പീഡനത്തിന് ഇരയായത്. വ്യാഴാഴ്ച രാത്രി കല്യാണ വീട്ടില്‍ നിന്നും പെണ്‍കുട്ടിയെ കാണാതാവുകയായിരുന്നു. വെള്ളിയാഴ്ച രാത്രി പെണ്‍കുട്ടിയെ അബോധവാസ്ഥയില്‍ കണ്ടെത്തുകയായിരുന്നെ്‌ന് പൊലീസ് പറഞ്ഞു.

അജ്ഞാതരായ രണ്ടംഗസംഘമാണ് തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്തതെന്ന് പരാതിയില്‍ പറയുന്നു. പെണ്‍കുട്ടി ബലാത്സംഗത്തിനിരയായതായി മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ സ്ഥിരീകരിച്ചിട്ടുണ്ട്.

പ്രതികള്‍ക്കെതിരെ തട്ടിക്കൊണ്ടുപോകല്‍, ബലാത്സംഗം, പോക്‌സോ ഉള്‍പ്പടെയുള്ള വകുപ്പുകള്‍ പ്രകാരം കേസ് എടുത്തതായി പൊലീസ് പറഞ്ഞു. ഒളിവിലുള്ള പ്രതികള്‍ക്കായി തിരച്ചില്‍ ഊര്‍ജ്ജിതമാക്കിയതായും പൊലീസ് പറഞ്ഞു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now