'13 ബിജെപി എംഎല്‍എമാര്‍ സമാജ്‌വാദി പാര്‍ട്ടിയിലെത്തും'; യുപിയില്‍ അടിയൊഴുക്ക്?

മന്ത്രി സ്വാമി പ്രസാദ് മൗര്യയുടെയും മൂന്ന് എംഎല്‍എമാരുടെയും രാജിയ്ക്ക് പിന്നാലെയാണ് ശരദ് പവാര്‍ ഇക്കാര്യം പറഞ്ഞിരിക്കുന്നത്

അഖിലേഷ് യാദവ്, യോഗി ആദിത്യനാഥ്/ഫയല്‍
Last Updated :20 January 2024, 8:56 am IST
Edited by :migrator

മുംബൈ: ബിജെപിയില്‍ നിന്ന് പതിമൂന്ന് എംഎല്‍എമാര്‍ സമാജ് വാദി പാര്‍ട്ടിയില്‍ ചേരുമെന്ന് എന്‍സിപി അധ്യക്ഷന്‍ ശരദ് പവാര്‍. മന്ത്രി സ്വാമി പ്രസാദ് മൗര്യയുടെയും മൂന്ന് എംഎല്‍എമാരുടെയും രാജിയ്ക്ക് പിന്നാലെയാണ് ശരദ് പവാര്‍ ഇക്കാര്യം പറഞ്ഞിരിക്കുന്നത്. 

ഉത്തര്‍പ്രദേശില്‍ എസ്പിയുമായി സഖ്യമുണ്ടാക്കിയതായി അറിയച്ചുകൊണ്ടുള്ള വാര്‍ത്താ സമ്മേളനത്തിനിടെയാണ് ശരദ് പവാര്‍ ഇക്കാര്യം പറഞ്ഞത്. ഗോവയില്‍ കോണ്‍ഗ്രസും തൃണമൂല്‍ കോണ്‍ഗ്രസുമായി ചേര്‍ന്ന് സഖ്യമുണ്ടാക്കാന്‍ ചര്‍ച്ച നടത്തുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

അതേസമയം, താന്‍ സമാജ്‌വാദി പാര്‍ട്ടിയില്‍ ചേരുമെന്നുള്ള പ്രചാരണം തള്ളി മന്ത്രി ധരം സിങ് സൈനി രംഗത്തെത്തി. തന്റെ പേരുള്‍പ്പെടെയുള്ള ലിസ്റ്റ് സ്വാമി പ്രസാദിന്റെ കയ്യിലുണ്ടെന്നാണ് പറയുന്നത്. എന്നാല്‍ താന്‍ ബിജെപി വിട്ടുപോകില്ല എന്ന് ധരം സിങ് സൈനി പറഞ്ഞതായി വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു. 

തിഹാര്‍ എംഎല്‍എ റോഷന്‍ ലാല്‍ വെര്‍മ, ബില്‍ഹര്‍ എംഎല്‍എ ഭഗവതി പ്രദാസ് സാഗര്‍, തിംദ്വാരി എംല്‍എ ബ്രജേഷ് പ്രജാപതി എന്നിവരാണ് സ്വാമി പ്രസാദ് മൗര്യക്കൊപ്പം പാര്‍ട്ടി വിട്ടത്. എസ്പിയിലെത്തിയ സ്വാമി പ്രസാദ് മൗര്യയെ സ്വാഗതം ചെയ്യുന്നതായി അഖിലേഷ് യാദവ് പറഞ്ഞു. തനിക്കൊപ്പം നില്‍ക്കുന്ന സ്വാമി പ്രസാദിന്റെ ചിത്രവും അദ്ദേഹം ട്വിറ്ററില്‍ പങ്കുവച്ചിട്ടുണ്ട്.

യോഗി ആദിത്യനാഥ് സര്‍ക്കാരിലെ തൊഴില്‍ മന്ത്രി ആയിരുന്നു സ്വാമി പ്രസാദ് മൗര്യ. സര്‍ക്കാര്‍ ഒബിസി വിഭാഗക്കാരെയും ദലിതരെയും യുവാക്കളെയും അവഗണിക്കുകയാണെന്ന് മൗര്യ രാജിക്കത്തില്‍ ആരോപിച്ചു.2017 തെരഞ്ഞെടുപ്പിനു മുന്നോടിയായാണ് മൗര്യ ബിജെപിയില്‍ ചേര്‍ന്നത്. മൗര്യയുടെ മകള്‍ ബദായൂമില്‍നിന്നുള്ള ബിജെപി എംപിയാണ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now