13 വയസ്സുകാരന്‍ എട്ടുവയസ്സുള്ള കൂട്ടുകാരനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി

പ്രതീകാത്മക ചിത്രം
Last Updated :20 January 2024, 8:59 am IST

News Now

ന്യൂഡല്‍ഹി:  13 വയസ്സുകാരന്‍ എട്ടുവയസ്സുള്ള കൂട്ടുകാരനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി. കാട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയാണ് എട്ടുവയസ്സുകാരനെ കൊലപ്പെടുത്തിയതെന്ന് പൊലീസ് പറയുന്നു. കല്ല് കൊണ്ട് ഇടിച്ചാണ് കൂട്ടുകാരനെ കൊലപ്പെടുത്തിയതെന്ന് 13 വയസ്സുകാരന്‍ മൊഴി നല്‍കി. ഇരുവരും തമ്മില്‍ നടന്ന അടിപിടിയാണ് പ്രകോപനത്തിന് കാരണമെന്നാണ് പൊലീസ് പറയുന്നത്

ഡല്‍ഹിയിലെ രോഹിണിയിലാണ് സംഭവം. ദിവസങ്ങള്‍ക്ക് മുന്‍പ് ഇരുവരും തമ്മില്‍ അടിപിടി കൂടിയിരുന്നു. അമ്മയുടെ പണം നഷ്ടപ്പെട്ടതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് അടിപിടിയില്‍ കലാശിച്ചത്. പണം നഷ്ടപ്പെട്ട സംഭവത്തില്‍ എട്ടുവയസ്സുകാരന്‍ കൂട്ടുകാരനെയാണ് കുറ്റപ്പെടുത്തിയത്. ഇത് പരസ്പരമുള്ള അടിപിടിയില്‍ കലാശിക്കുകയും എട്ടുവയസ്സുകാരനെ കൊന്ന് പ്രതികാരം തീര്‍ക്കാന്‍ 13 വയസ്സുകാരനെ പ്രേരിപ്പിക്കുകയുമായിരുന്നുവെന്ന് പൊലീസ് പറയുന്നു.

ശനിയാഴ്ച ഉച്ചമുതല്‍ കുട്ടിയെ കാണാനില്ലെന്ന് കാണിച്ച് മാതാപിതാക്കള്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. തുടക്കത്തില്‍ കുട്ടിയെ കണ്ടെത്താന്‍ പൊലീസിന് കഴിയില്ല. തുടര്‍ന്ന് കൂട്ടുകാരനായ 13 വയസ്സുകാരനെ ചോദ്യം ചെയ്തപ്പോഴാണ് സത്യം പുറത്തുവന്നത്. 

കുട്ടിയുടെ അമ്മയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ 13 വയസ്സുകാരനെതിരെ പൊലീസ് കേസെടുത്തു. 13 വയസ്സുകാരനെ ഒബ്‌സര്‍വേഷന്‍ ഹോമിലേക്ക് മാറ്റി. കാട്ടില്‍ കൂട്ടിക്കൊണ്ടുപോയി കല്ല് കൊണ്ട് ഇടിച്ചാണ് കൊന്നതെന്ന് കൗമാരക്കാരന്‍ കുറ്റസമ്മത മൊഴി നല്‍കി. മരിച്ചു എന്ന് ഉറപ്പായതോടെ 13കാരന്‍ സ്ഥലത്ത് നിന്ന് കടന്നുകളയുകയായിരുന്നുവെന്നും പൊലീസ് പറയുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ