
ഹിമാചലില്‍ മിന്നല്‍ പ്രളയം, ഉരുള്‍പൊട്ടല്‍; 14 പേര്‍ മരിച്ചതായി സംശയം, റോഡുകള്‍ ഒലിച്ചുപോയി - വിഡിയോ
റെയില്‍വേ പാലം തകര്‍ന്നു വീണു. ഒട്ടേറെ വാഹനങ്ങള്‍ ഒഴുകിപ്പോയതായും റിപ്പോര്‍ട്ടുകളുണ്ട്

സിംല: ഹിമാചല്‍ പ്രദേശിലെ മണ്ഡി ജില്ലയില്‍ മിന്നല്‍ പ്രളയത്തിലും ഉരുള്‍ പൊട്ടലിലും പതിനാലു പേര്‍ മരിച്ചതായി സംശയം. സമീപ ജില്ലകളിലും കനത്ത മഴയില്‍ ആള്‍നാശമുണ്ടായിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.
മണ്ഡി ബാഘി നുല്ലയില്‍ വീടു തകര്‍ന്നു കാണാതായ പെണ്‍കുട്ടിയുടെ മൃതദേഹം അര കിലോമീറ്റര്‍ അകലെ നിന്നു കണ്ടെടുത്തു. കുടുംബത്തിലെ അഞ്ചു പേരെ ഒഴുക്കിപ്പെട്ടു കാണാതായി. മറ്റൊരു കുടുംബത്തിലെ എട്ടു പേര്‍ ഉരുള്‍പൊട്ടലില്‍ മരിച്ചതായി സംശയിക്കുന്നു. ഇവരുടെ വീട് പൂര്‍ണമായും തകര്‍ന്നു.
ജില്ലയിലെ ഒട്ടറെ റോഡുകള്‍ മഴയിലും മലവെള്ളപ്പാച്ചിലിലും ഒലിച്ചു പോയി. റെയില്‍വേ പാലം തകര്‍ന്നു വീണു. ഒട്ടേറെ വാഹനങ്ങള്‍ ഒഴുകിപ്പോയതായും റിപ്പോര്‍ട്ടുകളുണ്ട്.
Chakki Bridge, That Connects #HimachalPradesh With #Punjab, Washed Away Due To Heavy Rainfall. The Bridge Was Already Declared Unsafe By #HP Government. pic.twitter.com/hQPlg0muUb
â The Ink And Paper (@theinkandpaper) August 20, 2022
ഗതാഗത സംവിധാനവും ആശയ വിനിയമ സൗകര്യങ്ങളും താറുമാറായതിനാല്‍ കൃത്യമായ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. രക്ഷാപ്രവര്‍ത്തനവും വൈകുകയാണ്.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
'കോച്ച് വാക്കുപാലിച്ചില്ല; ഏത് ശിക്ഷയും ഏറ്റുവാങ്ങാന്‍ തയ്യാര്‍'; ക്യാംപ് വിട്ടതില്‍ മാപ്പുചോദിച്ച് റൊണാള്‍ഡോ

സുഗതന്റെ വ്യാജ ഒപ്പിട്ടെന്ന പരാതി; പൊലീസ് ഉടന്‍ കേസെടുക്കും

രാഹുലിനെതിരെ കേസെടുക്കും? ഗ്യാനേഷ് കുമാറിന്റെ രാജിയില്‍ പ്രതിഷേധം കടുപ്പിക്കാന്‍ ഇന്ത്യ മുന്നണി

ആദ്യം സൗജന്യയാത്ര; ഇനി കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡുകളില്‍ സാനിറ്ററി നാപ്കിനും



