ഗംഗയിലൂടെ മൃതദേഹങ്ങള്‍ ഒഴുകി നടക്കുന്നത് ജനങ്ങളില്‍ ആശങ്കയുണ്ടാക്കുന്നു

ഗംഗാനദിയില്‍ വലിച്ചെറിഞ്ഞ മൃതദേഹങ്ങള്‍ / വീഡിയോ ദൃശ്യം
Last Updated :20 January 2024, 8:44 am IST

News Now


പറ്റ്‌ന: കോവിഡ് വ്യാപനം രൂക്ഷമായ ബീഹാറില്‍ നിന്നുള്ള ദയനീയ കാഴ്ച. വൈറസ് ബാധിച്ച് മരിച്ചവരുടെ മൃതദേഹങ്ങള്‍ കൂട്ടത്തോടെ ഗംഗാ നദിയില്‍ തള്ളുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു. ഉത്തര്‍പ്രദേശുമായി അതിര്‍ത്തി പങ്കിടുന്ന നഗര്‍ പരിഷത്ത് ജില്ലയില്‍ നിന്നാണ് കൂട്ടത്തോടെ കോവിഡ് മൃതദേഹങ്ങള്‍ ഗംഗാ നദിയില്‍ തള്ളിയത്.

ഗംഗയിലൂടെ മൃതദേഹങ്ങള്‍ ഒഴുകി നടക്കുന്നത് ജനങ്ങളില്‍ ആശങ്കയുണ്ടാക്കുന്നു. നദിയില്‍വലിച്ചെറിഞ്ഞ മൃതദേഹം പട്ടികള്‍ തിന്ന് കോവിഡ് വ്യാപനം പകരുമെന്ന ആശങ്കയിലാണ് നാട്ടുകാര്‍. 

കോവിഡിന്റെ രണ്ടാം തരംഗത്തില്‍, രോഗം വന്നു ജനങ്ങള്‍ കൂടുതലായി മരിക്കുകയാണ്. മറ്റുള്ളവരെ സഹായിക്കാന്‍ ഗ്രാമത്തിലുള്ളവര്‍ ഭയപ്പെടുന്ന സാഹചര്യമാണുള്ളത്. ഈ അവസ്ഥയില്‍ പലരും മൃതദേഹങ്ങള്‍ ദഹിപ്പിക്കാതെ നദികളില്‍ തള്ളുന്നതായാണു റിപ്പോര്‍ട്ടുകള്‍.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates